ഡിആർഇയു ധർണ നടത്തി

ഡിആർഇയു തൃശൂർ റെയിൽവേ സ്റ്റേഷനിൽ എസ്എംആര്‍ ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ യോഗം സെൻട്രൽ കമ്മിറ്റിയംഗം ദീപ ദിവകാരൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിആർഇയു ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എസ്‌എംആർ ഓഫീസിനു മുന്നിൽ പ്രതിഷേധം യോഗം സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ എട്ടാമത് ശന്പള കമീഷൻ അപാകതകൾ പരിഹരിക്കുക, ശമ്പള കമീഷൻ പ്രാബല്യത്തിൽ വരുന്നതുവരെ ഇടക്കാല ആശ്വാസം അനുവദിക്കുക, പെൻഷൻ റിവിഷൻ ഇല്ലാതാക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക, ശമ്പള പരിഷ്‌കരണം കാലതാമസം ഇല്ലാതെ നടപ്പിലാക്കുക, 50ശതമാനം ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. സെൻട്രൽ കമ്മിറ്റി അംഗം ദീപ ദിവകാരൻ ഉദ്ഘാടനം ചെയ്‌തു. അസി. ഡിവിഷൻ സെക്രട്ടറി സി വി സുബിഷ് അധ്യക്ഷനായി. തൃശൂർ സെക്രട്ടറി നിക്സൺ ഗുരുവായൂർ, ആലുവ ബ്രാഞ്ച് സെക്രട്ടറി അനീഷ്, എം ബി അരുൺ, സജിത്ത് വേണുഗോപാൽ, ഹരീഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.









0 comments