പി എ മാധവന് അന്ത്യാഞ്ജലി

അന്തരിച്ച മുൻ എംഎൽഎ പി എ മാധവന് എ സി മൊയ്തീൻ എംഎൽഎ അന്ത്യോപചാരം അർപ്പിക്കുന്നു
മുണ്ടൂർ
മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന പി എ മാധവന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മുണ്ടൂരിലെ വസതിയിൽ പൊതുദർശനത്തിന് ശേഷം പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്‌കരിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹികസാംസ്കാരിക രംഗത്തു നിന്നുൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, മന്ത്രിമാരായ ഒ ജെ ജനീഷ്, പി സി വിഷ്ണുനാഥ്, രാജ്യസഭാംഗം ജെബി മേത്തർ, ലോക്‌സഭാ എംപിമാരായ ബെന്നി ബെഹന്നാൻ, ഷാഫി പറമ്പിൽ, എംഎൽഎമാരായ എ സി മൊയ്തീൻ, ടി ജെ സനീഷ് കുമാർ ജോസഫ്, സി രവീന്ദ്രനാഥ്, സേവ്യർ ചിറ്റിലപ്പിള്ളി, ചാണ്ടി ഉമ്മൻ, വി ടി ബൽറാം, രാജൻ ജെ പല്ലൻ, പി സി ചാക്കോ, വി എം സുധീരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മുരളി പെരുനെല്ലി, കലക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു. പി എ മാധവന്റെ നിര്യാണത്തിൽ മുണ്ടൂരിൽ സർവകക്ഷി യോഗം അനുശോചിച്ചു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രമീള സുബ്രഹ്മണ്യൻ അധ്യക്ഷയായി. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം പുഴയ്ക്കൽ ഏരിയ സെക്രട്ടറി കെ എസ് സുഭാഷ്, കെ എം ലെനിൻ, കെ കെ ചന്ദ്രൻ, സി ഡി ജോസ്, പി എൻ വൈശാഖ്, ജിമ്മി ചൂണ്ടൽ, ലിന്റി ഷിജു എന്നിവർ സംസാരിച്ചു.










0 comments