മങ്കരയിൽ വീണ്ടും കാട്ടാനയിറങ്ങി

മങ്കരയിൽ കാട്ടാന മറിച്ചിട്ട തെങ്ങ്
വടക്കാഞ്ചേരി
നഗരസഭയിലെ മങ്കര അടിപ്പറമ്പ് ഭാഗത്ത് കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം വരുത്തി. അടിപ്പറമ്പ് കുറ്റിക്കാടൻ ജോസിന്റെ പുരയിടത്തിലെ തെങ്ങിൻ തൈകൾ, പ്ലാവുകൾ, വാഴകൾ എന്നിവയടക്കം നശിപ്പിച്ചു. സമീപവാസികളായ അരിമ്പൂര് സേവ്യർ, പാണയങ്കാടൻ അന്തോണി എന്നിവരുടെ പറമ്പുകളിലെയും തൈകളും വാഴകളും ആന നശിപ്പിച്ചു. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് ഇവിടത്തെ കർഷകർ. വനംവകുപ്പ് അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.









0 comments