ad
Deshabhimani

ഡിഎഡബ്ല്യുഎഫ് ഏരിയ സമ്മേളനം

ഡിഎഡബ്ല്യുഎഫ് ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ജി ശങ്കരനാരായണൻ 
ഉദ്ഘാടനം ചെയ്യുന്നു

ഡിഎഡബ്ല്യുഎഫ് ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ജി ശങ്കരനാരായണൻ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 01, 2026, 12:58 AM | 1 min read


ഇരിങ്ങാലക്കുട

ഡിഎഡബ്ല്യുഎഫ് ഏരിയ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ടി കെ ദാസൻ അധ്യക്ഷനായി. ഭിന്നശേഷിക്കാരായ എസ്എസ്എൽസി, പ്ലസ്ടു വിജയികൾക്ക് സമ്മാനം നൽകി. ഫെഡറേഷൻ ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ ഒ എസ് റഷീദ്, എ വി അജയൻ, കെ എൻ തങ്കമണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി കെ ദാസൻ (പ്രസിഡന്റ്‌), ദീപൻദാസ്, അനിഷ (വൈസ് പ്രസിഡന്റ്‌), രഘുകുമാർ മധുരക്കാരൻ (സെക്രട്ടറി), സി ആർ വിപിൻ, മുഹമ്മദ് സക്കറിയ (ജോയിന്റ്‌ സെക്രട്ടറി), കെ എൻ തങ്കമണി (ട്രഷറർ). ചാലക്കുടി മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും കെഎസ്ആര്‍ടിസി ബസുകളിലും സൗജന്യ യാത്ര അനുവദിക്കണമെന്ന് ഡിഎഡബ്ല്യുഎഫ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പി വി ഷാജന്‍ ഉദ്ഘാടനം ചെയ്തു. പി ജെ ഷാബു അധ്യക്ഷനായി. ജോസ് പഞ്ഞിക്കാരന്‍ പതാക ഉയര്‍ത്തി. കെ സി സുബ്രന്‍, ഹാഷിം സാബു, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം കെ ടൈറ്റസ്(പ്രസിഡന്റ്), പി ഡി ജെറി(സെക്രട്ടറി), ജോസ് പഞ്ഞിക്കാരന്‍(ട്രഷറര്‍).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home