ad
Deshabhimani

"ഡെയ്ഞ്ചറസ് വൈബ് പ്രദർശിപ്പിച്ചു

a

ഡെയ്ഞ്ചറസ് വൈബ്" പ്രിവ്യൂ പ്രദർശത്തിന് ശേഷം ചിത്രത്തെ കുറിച്ച് 
മന്ത്രി രമേശ് ചെന്നിത്തല സംസാരിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Jul 01, 2026, 02:04 AM | 1 min read

മുക്കം

ലഹരിക്കെതിരെ സന്ദേശമുയർത്തി മുക്കത്തുകാരനായ ചലച്ചിത്ര സംവിധായകൻ ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്ത "ഡെയ്ഞ്ചറസ് വൈബ്’ ഹൃസ്വചിത്രം തിരുവനന്തപുരത്ത് നിയമസഭാ സാമാജികരുടെ മുന്നിൽ പ്രദർശിപ്പിച്ചു. അപ്പുണ്ണി ശശിയും ജയരാജ് കോഴിക്കോടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ലഹരി മാഫിയക്കെതിരെ പൊലീസ് ഓഫീസർ സഹദേവൻ നടത്തുന്ന പോരാട്ടവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ചിത്രത്തിൽ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ അൻഷി, പാണാലി ജുനൈസ്, അർഷദ്, ഹരിത്ത്, ഇന്ദിര, ഫൈജു, അശോകൻ വളയം, ഷംസു വെള്ളിപറമ്പ്, സലാം ലെൻസ് വ്യൂ, പ്രൊഫ. രാജശേഖരൻ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

40 മിനിറ്റ് ദൈർഘ്യമുണ്ട്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആഭ്യന്തരവകുപ്പിന്റെയും സാംസ്കാരിക വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാന വ്യാപക പ്രദർശനങ്ങളും സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംവിധായകൻ ഫൈസൽ ഹുസൈൻ പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home