ആതുരസേവനം കുടുംബകാര്യം

ജയൻ ഇടയ്ക്കാട്
Published on Jul 01, 2026, 12:56 AM | 2 min read
കൊല്ലം
ആതുരശുശ്രൂഷയിലും സാമൂഹ്യസേവനത്തിലും മുന്നിലുള്ള എൻ എസ് സഹകരണ ആശുപത്രി കുടുംബത്തിൽ സേവനം അനുഷ്‌ഠിക്കുന്നത് ഒരു ഡസൻ ഡോക്ടർ ദമ്പതികൾ. തൊഴിലും കുടുംബജീവിതവും ഒരുപോലെ മനുഷ്യസേവനത്തിന് സമർപ്പിച്ചവർ. കൊല്ലത്തിന് അഭിമാനമാകുകയാണ് ഇൗ അപൂർവ കൂട്ടായ്‌മ. മെഡിക്കൽ അഡ്‌മിനിസ്‌ട്രേറ്റർ ഡോ. വി കെ സുരേഷ്‌കുമാർ, ഭാര്യ സീനിയർ റേഡിയോളജിസ്റ്റ് ഡോ. വീണാരമണൻ, ഓർത്തോപീഡിക്‌സ് വിഭാഗം മേധാവി ഡോ. ജി അഭിലാഷ്, ഭാര്യ ഗൈനക്കോളജിസ്റ്റ് ഡോ. സാഷ, ക്രിട്ടിക്കൽ കെയർ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ. വിവേക്, ഭാര്യ ഒഫ്‌താൽമോളജിസ്റ്റ് ഡോ. മീരാനായർ, ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജൻ ഡോ. എം ജെ അരുൺമോഹൻ, ഭാര്യ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്‌മി എം നാരായണൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് പാലിയേറ്റീവ് കെയർ കൺസൽട്ടന്റ് ഡോ. ഷാജി, ഭാര്യ പൾമണോളജി വിഭാഗം മേധാവി ഡോ. സോണിയ, സീനിയർ അനസ്‌തെറ്റിസ്റ്റ് ഡോ. ടി കിരൺകുമാർ, ഭാര്യ ഗൈനക്കോളജിസ്റ്റ് ഡോ. വിധു വിക്രമൻ, ഗ്യാസ്‌ട്രോ എൻഡോസ്‌കോപിക് സർജൻ ഡോ. ബി ഷൈൻ, ഭാര്യ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. വി കെ കവിത, പീഡിയാട്രീഷ്യൻ ഡോ. പി എസ് മഞ്ജുനാഥ്, ഭാര്യ സൈക്യാട്രിസ്റ്റ് ഡോ. ദേവിക ഗോപൻ, ലാപ്പറോസ്‌കോപിക് സർജൻ ഡോ. ശിവപ്രഭ എസ് പിള്ള, ഭാര്യ ഓർത്തോഡന്റിസ്റ്റ് ഡോ. അഹല്യ വേണുഗോപാൽ, സീനിയർ ഗ്യാസ്‌ട്രോ സർജൻ ഡോ. എസ് ഹരിഗോവിന്ദ്, ഭാര്യ പീഡിയാട്രീഷ്യൻ ഡോ. പി എം അഞ്ജിത, നിയോനാറ്റോളജിസ്റ്റ് ഡോ. വി എസ് വിഷ്‌ണു, ഭാര്യ ഡവലപ്പ്‌മെന്റൽ പീഡിയാട്രീഷ്യൻ ഡോ. ജി നാഗി, പീഡിയാട്രിക് പിജി റസിഡന്റ് ഡോ. ടി കെ മുഹമ്മദ് സാഹിൻ, ഭാര്യ ഇഎൻടി പിജി റസിഡന്റ് ഡോ. ഫാത്തിമ എന്നിവരാണ് രോഗികൾക്ക് ആശ്വാസമേകുന്ന ഡോക്ടർ ദമ്പതികൾ. പാലത്തറയിലെ ആശുപത്രിയിൽ 176, ശൂരനാട് ഫാമിലി ഹെൽത്ത് സെന്ററിൽ അഞ്ച് എന്നിങ്ങനെ 181 ഡോക്ടർമാർ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു. ഡോക്ടർ എന്നത് ഒരു തൊഴിൽ മാത്രമല്ല കുടുംബത്തിന്റെ ജീവിതമൂല്യമായി കരുതുന്നവരാണ് ഇവർ. ആതുരസേവനത്തിന്റെ മഹനീയ മാതൃകയുമായി ഇവർക്കൊപ്പം എൻ എസ് ആശുപത്രിയുമുണ്ട്.











0 comments