വൈറലായി ആലങ്കോടിന്റെ പെരുന്നാൾ വീഡിയോ
ഇത് ആരെഴുതിയതാണെന്നറിയോ?

വാട്ട്സാപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത ആലങ്കോട് ലീലാകൃഷ്ണന്റെ റംസാന്‍ ആശംസ വീഡിയോ
ജിബിന സാഗരന്‍
Published on Mar 21, 2026, 12:03 AM | 1 min read
തൃശൂര്‍
"മുഹമ്മദ് റസൂല്‍ വരും വഴി... മനസ്സിലെ അതൃപ്പമൊരുക്കി നീ... താഹാ നബിയേ...' ഇത് ആരെഴുതിയതാണെന്നറിയോ? തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടെ കാറില്‍ നിന്നുയര്‍ന്ന പാട്ടുകേട്ട് തൃശൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആലങ്കോട് ലീലാകൃഷ്ണന്‍ പുഞ്ചിരിയോടെ ചോദിച്ചു. "എനിക്കറിയാം... എനിക്കറിയാം...' ഉത്തരം ഉടന്‍ വന്നു. സലാല മൊബൈല്‍സ് എന്ന സിനിമയിലെ പാട്ടാണിത്. എഴുതിയതാവട്ടെ, സ്ഥാനാര്‍ഥി ആലങ്കോട് ലീലാകൃഷ്ണനും. ഈ സംഭാഷണത്തില്‍ തുടങ്ങുന്ന ആലങ്കോട് ലീലാകൃഷ്ണന്റെ റംസാന്‍ ആശംസാ വീഡിയോ ആണ് ചെറിയ പെരുന്നാള്‍ ദിവസം സമൂഹമാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് ഹിറ്റായത്. കീരവാണി രാഗത്തിലുള്ള ഈ ഗാനമാണ് റംസാന്‍ റീലുകളിലധികവും. സ്ലോ മോഷനും മാസ് ബിജിഎമ്മും മാസ് ആക്ഷനുമായി നിരവധി തെരഞ്ഞെടുപ്പ് റീലുകളും സമൂഹമാധ്യമങ്ങളില്‍ ഹിറ്റാണ്.










0 comments