ad
Deshabhimani

വികസന വെല്ലുവിളി നേരിടാൻ ജനകീയാസൂത്രണം ശക്തമാക്കണം: തോമസ്‌ ഐസക്

ജനകീയാസൂത്രണത്തിന്റെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി  കോസ്റ്റ്ഫോർഡിൽ സംഘടിപ്പിച്ച യോഗം   സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യുന്നു

ജനകീയാസൂത്രണത്തിന്റെ മുപ്പതാം വാർഷികത്തിന്റെ ഭാഗമായി കോസ്റ്റ്ഫോർഡിൽ സംഘടിപ്പിച്ച യോഗം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 07, 2026, 12:18 AM | 1 min read

തൃശൂർ

കാലാവസ്ഥാ വ്യതിയാനം, പ്രാദേശിക സാമ്പത്തിക വികസനം, മാലിന്യ പരിപാലനം, വയോജന പരിപാലനം, ജൻഡർ എന്നീ മേഖലകളിൽ കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ഫലപ്രദമായി നേരിടുന്നതിന് ജനകീയാസൂത്രണം ശക്തിപ്പെടുത്തണമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞു. ‘ ജനകീയാസൂത്രണ പ്രസ്ഥാനം പിന്നിട്ട മുപ്പതാണ്ടുകൾ’എന്നതിന്റെ ഭാഗമായി കോസ്റ്റ്ഫോർഡിൽ സംഘടിപ്പിച്ച ജില്ലാതല യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളിതുവരെ നടത്തിയ ജനകീയാസ‍ൂത്രണ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യണം. അതിനായി പുസ്തകങ്ങൾ പ്രസിദ്ധീകരിക്കണം. വെബ്സൈറ്റ് ആരംഭിക്കും. ജനകീയാസൂത്രണത്തിന്റെ മുഖ്യ പ്രവർത്തകരിലൊരാളായ വി ജി മനോമോഹന്റെ പേരിലാണ് വെബ്സൈറ്റ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നതെന്നും ഐസക്‌ പറഞ്ഞു. ഷീല വിജയകുമാർ അധ്യക്ഷയായി. എൻ ജഗജീവൻ പരിപാടി വിശദീകരിച്ചു. സി രവീന്ദ്രനാഥ്‌ എംഎൽഎ, ഇ ടി ടൈസൺ, കെ രാധാകൃഷ്ണൻ ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ്‌ സി രാധാകൃഷ്ണൻ, ഡോ. ജിജു പി അലക്സ്‌, വി ജി ഗോപിനാഥ്‌, ഡോ. എം എൻ സുധാകരൻ, ബാബു കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home