വഴിയോര കച്ചവട തൊഴിലാളി ധർണ

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ തൃശൂരിൽ നടന്ന ധർണ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
വിവിധ ആവശ്യങ്ങളുന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ ഏരിയ കേന്ദ്രങ്ങളിൽ ധർണ നടത്തി. വ്യാപാരി സംഘടനകളുടെ കള്ളപ്രചാരണത്തിനെതിരെ വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം കർശനമായി നടപ്പിലാക്കുക, ബിനാമി കച്ചവടം ഒഴിവാക്കുക, ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം നിയന്ത്രിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ധർണ സംഘടിപ്പിച്ചത്. ധർണയിൽ നൂറുകണക്കിന് തൊഴിലാളികളികൾ പങ്കെടുത്തു. തൃശൂർ കോർപറേഷൻ ഓഫീസ് പരിസരത്ത് നടന്ന ധർണ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി എസ് ശിവകുമാർ അധ്യക്ഷനായി. യൂണിയൻ ജില്ലാ കമ്മിറ്റി ടി വി ശിവകുമാർ, ജില്ലാ ജനറൽ സെക്രട്ടറി ടി ശ്രീകുമാർ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ വി ഉണ്ണിക്കൃഷ്ണൻ, ശ്യാം തയ്യൽ, ഷാജഹാൻ, എം എ ജോർജ്, ആയിഷ ഇക്ബാൽ എന്നിവർ സംസാരിച്ചു.









0 comments