Deshabhimani

മലയാളദിനാചരണം നടത്തി

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ ഭരണകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച മലയാളദിനാചരണത്തിൽ ടി ഡി  രാമകൃഷ്ണൻ  മുഖ്യപ്രഭാഷണം നടത്തുന്നു

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ ഭരണകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച മലയാളദിനാചരണത്തിൽ ടി ഡി രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തുന്നു

വെബ് ഡെസ്ക്

Published on Nov 03, 2026, 12:42 AM | 1 min read


തൃശൂർ

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ ഭരണകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ മലയാളദിനാചരണം ഭരണഭാഷാ വാരാഘോഷം സംഘടിപ്പിച്ചു. കലക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ " മലയാള ഭാഷയും പുതുതലമുറയും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഐ ആൻഡ്‌ പിആർഡി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സി അജോയ് അധ്യക്ഷനായി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എം സന്ദീപ് ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ ഉണ്ണിക്കൃഷ്ണൻ, ഹുസൂർ ശിരസ്തേദാർ പി ആർ അനൂപ്, ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂൾ പ്രധാനാധ്യാപിക ഡോ. കെ പി ബിന്ദു എന്നിവർ സംസാരിച്ചു. ഗവ. മോഡൽ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരെയും വിദ്യാർഥികളെയും വിരമിക്കുന്ന ഹിന്ദി അധ്യാപിക ടി ടി സുനിലയേയും കലക്ടർ ആദരിച്ചു. തത്സമയ ചിത്രകാരനായ ചന്ദ്രപ്രശാന്ത് തന്റെ ക്യാൻവാസിലൂടെ സദസ്സിനെ വിസ്മയിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home