വീടിന്റെ ജനൽ തകർത്ത് മോഷണശ്രമം

പോത്താനിക്കാട് പുളിന്താനം ഉന്നത്തുംവീട്ടിൽ കുര്യന്റെ വീടിന്റെ ജനൽ മോഷ്ടാവ് തകർത്തനിലയിൽ
കവളങ്ങാട്
വീടിന്റെ ജനൽ തകർത്ത് മോഷണശ്രമം. പോത്താനിക്കാട് പുളിന്താനം യാക്കോബായ പള്ളിക്കുസമീപം ഉന്നത്തുംവീട്ടിൽ കുര്യന്റെ വീടിന്റെ ജനൽ തകർത്താണ് മോഷണശ്രമം നടന്നത്. വൈകിട്ട് 6.30 ഓടെ വീട് പൂട്ടി വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയിരുന്നു. രാത്രി 9.30 ഓടെ തിരികെവന്നപ്പോഴാണ് മോഷണശ്രമം അറിയുന്നത്.
വീടിന് പുറത്തിരുന്ന കോടാലി ഉപയോഗിച്ച് ജനലിന്റെ മരംകൊണ്ടുള്ള ക്രാസികൾ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. വീടിനുള്ളിലെ അലമാരകളോ മേശകളോ പൊളിച്ചിട്ടില്ല. അടച്ചിട്ടിരുന്ന ഇടവാതിലുകൾ തുറന്നനിലയിലാണ്. സമീപവാസിയായ ബന്ധു രാത്രി ഒന്പതിന് വാഹനവുമായി സ്വന്തം വീട്ടിലേക്ക് വരുന്നതുകണ്ട് മോഷണശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാം. പോത്താനിക്കാട് പൊലിസെത്തി പരിശോധന നടത്തി.






0 comments