"ഹാപ്പിനസ് മെഡിസിൻ' പ്രദർശനത്തിനൊരുങ്ങി

സാവിത്രി അമ്മയും മകൻ രാജഗോപാലും
കുന്നംകുളം
മരണത്തിന്റെ വക്കിലെത്തിയ അമ്മയെ യാത്രകളിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മകന്റെയും അവർ ഒരുമിച്ചുള്ള യാത്രകളുടെയും കഥ പറയുന്ന ഡോക്യുമെന്റെറി "ഹാപ്പിനസ് മെഡിസിൻ' പ്രദർശനത്തിന് എത്തുന്നു. 27ന് തൃശൂർ കൈരളി തിയേറ്ററിൽ ആണ് പ്രദർശനം. ശനി രാവിലെ ഒമ്പതിനാണ് ആദ്യ പ്രദർശനം. 39 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. ചേതന ഫിലിം സ്കൂളിന്റെ ബാനറിൽ ഫാദർ ബെന്നി ബെനഡിക്ട് സംവിധാനവും നിർമാണവും നിർവഹിച്ച ഹാപ്പിനസ് മെഡിസിൻ ചൂണ്ടൽ തായങ്കാവ് സ്വദേശി തൊണ്ണൂറുകാരി സാവിത്രി അമ്മയും മകൻ രാജഗോപാലും നടത്തിയ ‘അമ്മ യാത്ര'യാണ് ചിത്രത്തിന്റെ പ്രമേയം. അരക്കെട്ടുതളർന്ന അമ്മയെ വെളിച്ചം കടക്കാത്ത മുറിയിൽ അടച്ചിരിക്കാൻ അനുവദിക്കാതെ മകൻ രാജഗോപാൽ 2021ൽ തുടങ്ങിയ യാത്രകൾ 700 എണ്ണം പിന്നിട്ടു. ആരാധനാലയങ്ങൾ, ആഘോഷങ്ങൾ, അമ്മ ആഗ്രഹം പ്രകടിപ്പിക്കുന്ന സ്ഥലങ്ങൾ, വ്യക്തികൾ എല്ലാം അവർ ഒരുമിച്ചു കണ്ട അനുഭവങ്ങൾ ആസ്വാദകർക്ക് സിനിമയിലൂടെ പകർന്നു നൽകാനുള്ള ശ്രമമാണ് നടത്തിയതെന്ന് സംവിധായകൻ ഫാ. ബെന്നി ബെനഡിക്ട് പറഞ്ഞു.








0 comments