പിഎസ്‌സി പരീക്ഷാ ക്രമക്കേടിനെതിരെ എസ്‌എഫ്‌ഐ മാർച്ച്

പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പിഎസ് സി ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി ടി അഭിജിത്ത് ഉദ്‌ഘാടനം ചെയ്യുന്നു
തൃശൂർ
പിഎസ്‌സി ചോദ്യപേപ്പർ ചോർന്നതുൾപ്പെടെയുള്ള ക്രമക്കേടുകൾക്കെതിരെ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി പിഎസ്‌സി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി ടി അഭിജിത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനസ് ജോസഫ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ ആർ അജയ്‌രാജ്, വി എസ് ആദിത്യ, ജില്ലാ വൈസ് പ്രസിഡന്റുമാരായ യു എസ് റിഥിൻ, പി എ അശ്വിൻ എന്നിവർ സംസാരിച്ചു.











0 comments