ad
Deshabhimani

പ്ലസ്‌ടുവിനൊപ്പം നീറ്റും നേടി ലാരിൻ മുഹമ്മദ്‌

neet

ലാരിൻ മുഹമ്മദ്‌

വെബ് ഡെസ്ക്

Published on Jul 19, 2026, 02:31 AM | 1 min read

മൂവാറ്റുപുഴ


പ്ലസ്ടു പഠനത്തിനൊപ്പം നീറ്റ് പരീക്ഷയ്ക്കും പരിശീലനം നടത്തി ഉന്നതവിജയം നേടി ലാരിൻ മുഹമ്മദ്. അഖിലേന്ത്യാതലത്തിൽ 386–ാം റാങ്ക് നേടിയ ലാരീൻ മുഹമ്മദ്, പായിപ്ര സ്‌കൂള്‍പടി മൂശാരിമോളത്ത് എം എം മുഹമ്മദിന്റെയും (പെരുമ്പാവൂര്‍ ജിഎസ്ടി ഓഫീസ് ഉദ്യോഗസ്ഥൻ) കെ ഇ ഖദീജയുടെയും (പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി സ്റ്റാഫ് നഴ്‌സ്) മകളാണ്. ലരീൻ ആദ്യശ്രമത്തിലാണ്‌ വിജയിച്ചത്.


മാന്നാനം കെ ഇ സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം. ഇതോടൊപ്പം ഇന്റഗ്രേറ്റഡ് കോച്ചിങ്ങിലൂടെയായിരുന്നു നീറ്റിനുള്ള തയ്യാറെടുപ്പ്. കൃത്യമായ പഠനമാണ് വിജയത്തിന് കാരണമെന്ന് ലരീൻ പറഞ്ഞു. ഇതിനായി നിരവധി മാതൃകാപരീക്ഷകള്‍ എഴുതി പരിശീലിച്ചു. ഈ വര്‍ഷം രണ്ടുവട്ടം പരീക്ഷയ്ക്ക് തയ്യാറെടുത്ത വെല്ലുവിളിയെയും ലരീൻ മറികടന്നു. മെഡിക്കല്‍ മേഖലയാണ് മോഹം. എൻജിനീയറിങ്‌ വിദ്യാര്‍ഥിനി ഹനീൻ, ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ഹിഷാം, ഏഴാംക്ലാസുകാരന്‍ ഹാതിം എന്നിവരാണ് സഹോദരങ്ങള്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home