ad
Deshabhimani

അലോഷ്യസ് സേവ്യറിനെ പിന്തുണച്ചും
 സതീശനെ എതിർത്തും ബാനർ

Banner

എറണാകുളം ഡിസിസി ഓഫീസിനുമുന്നിൽ അലോഷ്യസ് സേവ്യറിനെ പിന്തുണച്ചും മുഖ്യമന്ത്രി വി ഡി സതീശനെ എതിർത്തും സ്ഥാപിച്ച ബാനർ

വെബ് ഡെസ്ക്

Published on Jul 19, 2026, 02:23 AM | 1 min read

കൊച്ചി


പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രംഗത്തെത്തിയ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ്‌ സേവ്യറിനെ പിന്തുണച്ച്‌ ബാനർ. എറണാകുളം ഡിസിസി ഓഫീസിനുമുന്നിലാണ്‌ കെഎസ്‌യു പ്രവർത്തകർ ബാനർ കെട്ടിയത്‌.


‘കെഎസ്‌യുക്കാരെ തല്ലിച്ചതയ്ക്കുന്നവരുടെ നിയമനത്തില്‍ കെഎസ്‌യുവിന് കാര്യമുണ്ടെന്നും ചരിത്രം മറക്കാന്‍ ഞങ്ങൾ തയ്യാറല്ല, നിങ്ങളെ അനുവദിക്കുകയുമില്ല’ എന്ന വാചകമടങ്ങുന്നതായിരുന്നു ബാനർ. കെഎസ്‌യു എറണാകുളം മണ്ഡലം കമ്മിറ്റിയുടെ പേരിലായിരുന്നിത്‌. പിന്നാലെ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ്‌ ഓടക്കാലിയും എറണാകുളം ജില്ലാപ്രസിഡന്റ്‌ കൃഷ്‌ണ ലാലും അലോഷ്യസ്‌ സേവ്യറിനെതിരെ രംഗത്തെത്തി.


കഴിഞ്ഞദിവസം തേവര എസ്‌എച്ച്‌ കോളേജിലെ ചടങ്ങിനെത്തിയ വി ഡി സതീശൻ അവിടെയുണ്ടായിരുന്ന അലോഷ്യസ്‌ സേവ്യറിന്‌ മുഖം നൽകിയിരുന്നില്ല. തെറ്റുചൂണ്ടിക്കാട്ടുന്നത്‌ തുടരുമെന്നാണ്‌ ഇതിനോട്‌ അലോഷ്യസ്‌ സേവ്യർ പ്രതികരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home