ad
Deshabhimani

പോർച്ചുഗലിൽ ജോലിവാഗ്‌ദാനം: 
തട്ടിപ്പിനിരയായവർ മാർച്ച്‌ നടത്തി

Job offer in Portugal

ജോലി തട്ടിപ്പിനിരയായവർ ചെറായിയിൽ നീതു പ്രസാദിന്റെ വീട്ടിലേക്ക് മാർച്ച് 
നടത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Jul 19, 2026, 02:28 AM | 1 min read

വൈപ്പിൻ


പോർച്ചുഗലിൽ ജോലി വാഗ്ദാനത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടവർ യുവതിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. ചെറായി തിരുമനാംകുന്ന് പ്ലാക്കൽ നീതു പ്രസാദിന്റെ വീട്ടിലേക്കാണ് മാർച്ച് നടത്തിയത്.


തട്ടിപ്പിനിരയായവർ പണം ആവശ്യപ്പെട്ട് വീടിനുമുന്നിൽ കൂടിയതോടെ മുനമ്പം പൊലീസ് സ്ഥലത്തെത്തി. വീട്ടിൽ നീതുവിന്റെ അച്ഛൻമാത്രമാണ്‌ ഉണ്ടായിരുന്നത്‌. തട്ടിപ്പുനടത്തിയവരിലെ പ്രധാനി ചമ്പക്കര സ്വദേശി റോബിൻ ആണെന്ന് ഇരകൾ ആരോപിക്കുന്നു. റോബിനും നീതുവും ദുബായിൽ ആണെന്നാണ്‌ വിവരം. 2019 മുതൽ ഇവർ പോർച്ചുഗലിൽ തൊഴിൽ വാഗ്ദാനംചെയ്ത് അമ്പതോളം പേരിൽനിന്ന്‌ പണം വാങ്ങി.


തട്ടിപ്പിനിരയായവർ സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും പറവൂർ ഒഴികെ മറ്റൊരിടത്തും കേസ് എടുത്തിട്ടില്ല. മുഖ്യമന്ത്രിക്കും നിവേദനം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home