ad
Deshabhimani

നീറ്റ് 2026: കേരളത്തിലെ ഒന്നാം സ്ഥാനം പാലാ ബ്രില്ല്യന്റിന്

neet 2026

ജൊഹാൻ ജോബ്‌(റാങ്ക്‌ 69), ബി നീരജ്‌(89), നിവേദിത മനോജ്‌ നായർ(169), മുഹമ്മദ്‌ ഫാദിൽ(183), തോമസ്‌ കുര്യൻ(220), മുരളീകൃഷ്‌ണ അശോക്‌(334), ലാരിൻ മുഹമ്മദ്‌(386), അച്ചുദ്‌ ശൈലേന്ദർ ഉമേഷ്‌ (397), എസ്‌ ദേവനാരായൺ(411), ബി എസ്‌ ദുർഗ(416), ഇ സെബിൻ(466)

വെബ് ഡെസ്ക്

Published on Jul 19, 2026, 02:36 AM | 2 min read

കോട്ടയം


2026 ഓൾ ഇന്ത്യാ മെഡിക്കൽ (നീറ്റ്) പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന് മികച്ച നേട്ടം. ജൊഹാൻ ജോബ് 720 ൽ 695 മാർക്ക് നേടി അഖിലേന്ത്യാതലത്തിൽ 69 –-ാം റാങ്കോടെ മികച്ച വിജയം കരസ്ഥമാക്കി. 720ൽ 692 മാർക്ക്‌ നേടിയ ബി നീരജ് 89–-ാം റാങ്കോടെ കേരളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കേരളത്തിലെ ആദ്യ പത്തിൽ ഏഴ് റാങ്കും ബ്രില്ല്യന്റ് സ്റ്റഡി സെന്റർ നേടി.


ബംഗളൂരുവിൽ താമസമാക്കിയ ചങ്ങനാശേരി സ്വദേശി വിപ്രോ ഉദ്യോഗസ്ഥനായ ജോബ് കെ ജോസഫിന്റെയും അധ്യാപികയായ ആൻ നീതു മാത്യുവിന്റെയും മകനാണ് ജൊഹാൻജോബ്‌. സർക്കാർ ഉദ്യോഗസ്ഥനായ കരുനാഗപ്പള്ളി ബിന്ദുഭവനിൽ ജി ബിജോയുടെയും സ്റ്റാഫ് നഴ്സായ എസ്‌ രേഖയുടെയും മകനാണ് നീരജ്‌. 169– -ാം റാങ്ക് കരസ്ഥമാക്കിയ നിവേദിത മനോജ്‌ നായർ ചാർട്ടേഡ് അക്കൗണ്ടന്റായ വട്ടിയൂർക്കാവ് ഐശ്വര്യയിൽ മനോജ് മോഹനൻ നായരുടെയും പ്രൊഫ. ശ്രീജ രാജേന്ദ്രന്റെയും മകളാണ്.


മുഹമ്മദ് ഫാദിൽ അഖിലേന്ത്യാതലത്തിൽ 183 -ാം റാങ്ക് കരസ്ഥമാക്കി. കോഴിക്കോട് വിള്ളിയേപ്പള്ളി അറയിൽ പ്രവാസിയായ ഫൈസലിന്റെയും നജ്മുന്നിസയുടെയും മകനാണ്. 720ൽ 683 മാർക്കോടെ തോമസ് കുര്യൻ ഓൾ ഇന്ത്യാ 220– -ാം റാങ്ക് കരസ്ഥമാക്കി. കണ്ണൂർ പുലിക്കുറുമ്പ തടിയ്ക്കൽ വീട്ടിൽ അധ്യാപക ദമ്പതികളായ ഷെറിൻ ജോൺ– ടെസ്സി തോമസ്‌ എന്നിവരുകെ മകൻ.

334–-ാം റാങ്ക് കരസ്ഥമാക്കിയ മുരളി കൃഷ്‌ണ പേരൂർക്കട കൃഷ്ണകൃപ വീട്ടിൽ ഡോക്ടർ ദമ്പതികളായ വി പി അശോകിന്റെയും ജി സിമിയുടെയും മകനാണ്. ലാരിൻ മുഹമ്മദ് 386– -ാം റാങ്ക് കരസ്ഥമാക്കി. മൂവാറ്റുപുഴ പായിപ്ര മുശാരിമോളേൽ സർക്കാർ ഉദ്യോഗസ്ഥരായ എം എം മുഹമ്മദിന്റെയും കെ ഇ കദീജയുടെയും മകളാണ്.

397–-ാം റാങ്ക് കരസ്ഥമാക്കിയ അച്ചുദ് ശൈലേന്ദർ ഉമേഷ് നീരേറ്റുപുറം കമലദളം വീട്ടിൽ ഡോക്ടർ ദമ്പതികളായ ഉമേഷ് കുമാറിന്റെയും രേഷ്മയുടെയും മകനാണ്. 411 –-ാം റാങ്ക് കരസ്ഥമാക്കിയ ദേവനാരായൺ വടക്കാഞ്ചേരി ഹരിചന്ദനം വീട്ടിൽ ഡോ. സി പി സുരേന്ദ്രന്റെയും അധ്യാപിക എം മഞ്ജുവിന്റെയും മകനാണ്.

അസിസ്റ്റന്റ് പ്രൊഫസറായ തിരുവനന്തപുരം പോങ്ങുംമൂട് ശ്രീഹരി വീട്ടിൽ സി ബാലാജി കൃഷ്ണകുമാറിന്റെയും ടാറ്റ കൺസൾട്ടൻസി സോഫ്റ്റ് വെയർ എൻജിനിയർ എൻ ആർ ശാന്തിയുടെയും മകളാണ് 416–-ാം റാങ്ക് കരസ്ഥമാക്കിയ ബി എസ്‌ ദുർഗ. 466– -ാം റാങ്ക് നേടിയ ഇ സെബിൻ മലപ്പുറം നെല്ലിപറമ്പ് കൊല്ലത്തൊടി വീട്ടിൽ അഡ്വ. ജുനൈസിന്റെയും കെഎസ്ബിസി റീജണൽ മാനേജർ റഷയുടെയും മകനാണ്. നീറ്റ് 2026 പരീക്ഷയിൽ ഉന്നതവി ജയം കരസ്ഥമാക്കിയവരെ ബ്രില്ല്യന്റ് ഡയറക്ടർമാരും അധ്യാപകരും അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home