വിഷ്‌ണു വിനോദിന് നാടിന്റെ യാത്രാമൊഴി

വിഷ്ണു വിനോദിന് അന്ത്യാഞ്‌ജലി അർപ്പിക്കാനെത്തിയ മന്ത്രി ആർ ബിന്ദു അമ്മ കാന്തിമതിയെ ആശ്വസിപ്പിക്കുന്നു
സ്വന്തംലേഖകൻ
Published on Apr 29, 2026, 12:15 AM | 1 min read
തൃശൂർ
മുണ്ടത്തിക്കോട് വെടിക്കോപ്പ് നിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ മരിച്ച പുതൂർക്കര കൊളാട്ട് വീട്ടിൽ വിഷ്ണു വിനോദി(35)ന് നാടിന്റെ വിട. കാണാതായ വിഷ്ണു വിനോദിനെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. അയ്യന്തോൾ തറയിൽ സ്റ്റോപ്പിന് സമീപം പുതൂർക്കരയിലെ വാടകവീട്ടിൽ എത്തിച്ച മൃതദേഹം കാണാനും അന്ത്യോപചാരം അർപ്പിക്കാനും വൻ ജനാവലി എത്തിച്ചേർന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചൊവ്വ പകൽ 12നാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഒന്നാം നിലയിലാണ് വിഷ്ണു വിനോദും കുടുംബവും വാടകയ്‌ക്ക് താമസിക്കുന്നത്. അതിനാൽ വീട്ടുടമ താമസിക്കുന്ന താഴെനിലയിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്. തുടർന്ന് പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്‌കരിച്ചു. നാട്ടുകാരും സുഹൃത്തുക്കളും പൊതുപ്രവര്‍ത്തകരും അടങ്ങിയ വൻ ജനാവലി അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തു. മന്ത്രി ആർ ബിന്ദു, സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾ ഖാദർ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി എസ് സുനില്‍കുമാര്‍, മേയർ ഡോ. നിജി ജസ്റ്റിൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ, വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ എ മനോജ്‌കുമാർ, സിപിഐ എം ഏരിയ കമ്മിറ്റിയംഗം എ വി പ്രദീപ്‌കുമാർ, അയ്യന്തോൾ ലോക്കൽ സെക്രട്ടറി വി ആർ ദിലീപ് എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.










0 comments