കെഎസ്എഫ്ഇ ഹെഡ് ഓഫീസിന് മുന്നിൽ പ്രതിഷേധം

കെഎസ്എഫ്ഇ ഹെഡ് ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
കെഎസ്എഫ്ഇഎസ്എ (സിഐടിയു), കെഎസ്എഫ്ഇഒയു നേതൃത്വത്തിൽ കെഎസ്എഫ്ഇ ഹെഡ് ഓഫിസിന് മുന്നിൽ ജീവനക്കാർ പ്രതിഷേധ ധർണ നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി ടി.സുധാകരൻ ഉദ്ഘാടനം ചെയ്തു. കെഎസ്എഫ്ഇഎസ്എ ജില്ലാ പ്രസിഡന്റ് പി എൻ വിഷ്ണു അധ്യക്ഷനായി. കെഎസ്എഫ്ഇഒയു ജില്ലാ സെക്രട്ടറി വി യു പ്രസന്ന, കെഎസ്എഫ്ഇഎസ്എ ജില്ലാ സെക്രട്ടറി ബൈജു ആന്റണി, ജോ. സെക്രട്ടറി എൻ കണ്ണൻ എന്നിവർ സംസാരിച്ചു. ഇടിഎസ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയുള്ള സ്ഥലംമാറ്റം അവസാനിപ്പിക്കുക, കമ്പനിയുടെ വിശ്വാസ്യതയും ജീവനക്കാരുടെ ആത്മവിശ്വാസവും തകർക്കുന്ന പ്രതികാര നടപടികൾ അവസാനിപ്പിക്കുക, കെഎസ്എഫ്ഇയെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റാനുള്ള നീക്കം തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.











0 comments