ad
Deshabhimani

ഗുരുവായൂര്‍ കിഴക്കേനടയിലെ 
നവീകരിച്ച ദീപസ്തംഭം സമര്‍പ്പിച്ചു

ഗുരുവായൂര്‍  ക്ഷേത്രം കിഴക്കേനടയിലെ നവീകരിച്ച ദീപസ്തംഭം മന്ത്രി കെ മുരളീധരന്‍ സമർപ്പിക്കുന്നു

ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനടയിലെ നവീകരിച്ച ദീപസ്തംഭം മന്ത്രി കെ മുരളീധരന്‍ സമർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jun 17, 2026, 12:33 AM | 1 min read

ഗുരുവായൂർ

ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനടയിലെ ദീപസ്തംഭം നവ പ്രഭയില്‍. ദേവസ്വം നവീകരിച്ച ദീപസ്തംഭം, തിരിതെളിയിച്ച് മന്ത്രി കെ മുരളീധരന്‍ സമർപ്പിച്ചു. 119 വർഷം മുന്പ്‌ ചേറ്റൂർ ശങ്കരൻ നായരാണ് ദീപസ്തംഭം വഴിപാടായി സമർപ്പിച്ചത്. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് അധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, മനോജ് ബി നായർ, എം യു ഷിനിജ, ദീപസ്തംഭം വഴിപാടായി നവീകരിച്ച ചെന്നൈ വ്യവസായി പി കെ സനൽകുമാർ, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ എ എം രാധ, ഭരണവിഭാഗം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ പ്രമോദ് കളരിക്കൽ, മരാമത്ത് ചീഫ് എൻജിനിയർ എം വി രാജൻ, എക്സി. എൻജിനിയർ എം കെ അശോക് കുമാർ, വി ബി സാബു, അസി. മാനേജർ പി കെ ലെജുമോൾ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home