ad
Deshabhimani

കെഎസ്‌ഇബി പെൻഷൻ 
മാസ്റ്റർ ട്രസ്റ്റ് യാഥാർഥ്യമാക്കണം

കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ   ജില്ലാ സമ്മേളനം  സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം ടി വർഗീസ്  
ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം ടി വർഗീസ് 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 29, 2026, 12:31 AM | 1 min read


തൃശൂർ

- അനിശ്ചിത കാല സത്യാഗ്രഹത്തിന്റെ ഒത്തുതീർപ്പ് വ്യവസ്ഥപ്രകാരം രൂപീകരിച്ച ഡോ പി രാജൻ കമ്മറ്റി സർക്കാരിൽ സമർപ്പിച്ച കെഎസ്‌ഇബി പെൻഷൻ മാസ്റ്റർ ട്രസ്റ്റ് യാഥാർഥ്യമാക്കണമെന്ന്‌ കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. തൃശൂർ മോത്തിമഹൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം ടി.വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ എൻ രാമൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി വി ഫ്രാൻസിസ് സംഘടനാ രേഖ അവതരിപ്പിച്ചു. സെക്രട്ടറി സി ശിവദാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി വിജയൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ടി കെ ബൈജു, കെ സി മണി, എ ജെ പോൾ, വനിതാ വേദി കൺവീനർ എം ആർ സുനിത, ടി എ പ്രതാപൻ, കെ ചന്ദ്രശേഖരൻ, എ ജെ ജോസ് , ടി വി ദേവദാസ്, എം എൻ ഫ്രാൻസിസ്‌, ഫിറോസ് , അബ്ദുൽ ഖാദർ , പത്മരാജൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home