ad
Deshabhimani

കോൺഗ്രസ് അധികാരത്തിലെത്തിയാൽ 
പെൻഷനുകൾ നിഷേധിക്കും: എം വി ജയരാജൻ

ഫാസിൽ രക്തസാക്ഷി അനുസ്മരണ പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 05, 2025, 12:15 AM | 1 min read


തൈക്കാട്

ഇ കെ നായനാർ മുഖ്യമന്ത്രിയായ കാലഘട്ടത്തിൽ 45 രൂപയിൽ നിന്ന് ആരംഭിച്ച ക്ഷേമപെൻഷൻ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ 2000 രൂപയാക്കി വർധിപ്പിച്ചത്‌ പാവപ്പെട്ടവരെ ചേർത്തുനിർത്തുന്ന ഇടത് പ്രസ്ഥാനങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന്റെ ഭാഗമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ പറഞ്ഞു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ എല്ലാ ക്ഷേമ പെൻഷനുകളും നിർത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ബ്രഹ്‌മകുളം ഇ‍ൗസ്റ്റ്‌ ബ്രാഞ്ചംഗവും എസ്എഫ്ഐ മണലൂർ ഏരിയ ജോ. സെക്രട്ടറിയും ഡിവൈഎഫ്ഐ തൈക്കാട് മേഖലാ കമ്മിറ്റി അംഗവുമായിരിക്കെ ആർഎസ്എസുകാർ കൊലപ്പെടുത്തിയ ഫാസിലിന്റെ 12–ാമത് രക്തസാക്ഷി വാർഷിക അനുസ്മരണത്തിന്റെ ഭാഗമായി തൈക്കാട് , -പാലുവായ് ലോക്കൽ കമ്മിറ്റികൾ ചൊവ്വല്ലൂർപ്പടിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൈക്കാട് ലോക്കൽ സെക്രട്ടറി സി ജെ ബേബി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വി ഹരിദാസൻ, ഏരിയ സെക്രട്ടറി പി എ രമേശൻ, പി ജി സുബിദാസ്, വി ജി സുബ്രഹ്മണ്യൻ, വി എൻ സുർജിത്ത്, എ കെ ഹുസൈൻ, ഗീത ഭരതൻ, എം എ ഷാജി, ബിന്ദു അജിത്കുമാർ, രേണുക പ്രസാദ്, അജിത സുരേഷ്, സി വി സുരേഷ്, കെ എസ് ബിജു, സി കെ സദാനന്ദൻ, കെ എസ് പുഷ്പാകരൻ എന്നിവർ സംസാരിച്ചു. രാവിലെ തൈക്കാട്ടെ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്തി. പുഷ്പാർച്ചനയും നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വി ഹരിദാസൻ ഉദ്ഘാടനം ചെയ്തു. തൈക്കാട് ലോക്കൽ സെക്രട്ടറി സി ജെ ബേബി അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി എ രമേശൻ, പാലുവായ് ലോക്കൽ സെക്രട്ടറി എം എ ഷാജി, പി ജി സുബിദാസ്, ആഷിക് വലിയകത്ത്, കെ എസ്‌ ബിജു. എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home