ad
Deshabhimani

ലഹരിക്കെതിരെ 
‘ഹംറാഹ്’ ഷോർട്ട് ഫിലിം

ലഹരിയുടെ നീരാളിക്കൈകൾ ഏതൊക്കെ രീതിയിലാണ് യുവാക്കളെയും കുട്ടികളെയും പിടിയിലാക്കുന്നത് എന്ന് വ്യക്തമാക്കി ഹംറാഹ് എന്ന ഷോർട്ട് ഫിലിം ഒരുങ്ങി.
വെബ് ഡെസ്ക്

Published on Sep 13, 2026, 03:00 AM | 1 min read

കാസർകോട്‌ ലഹരിയുടെ നീരാളിക്കൈകൾ ഏതൊക്കെ രീതിയിലാണ് യുവാക്കളെയും കുട്ടികളെയും പിടിയിലാക്കുന്നത് എന്ന് വ്യക്തമാക്കി ഹംറാഹ് എന്ന ഷോർട്ട് ഫിലിം ഒരുങ്ങി. സുനിൽ കുമാർ കോറോത്തിന്റെ തിരക്കഥയിൽ സജീവൻ വെങ്ങാട്ടാണ് സംവിധാനം. നീലേശ്വരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. വ്യത്യസ്തമായ അവതരണ ശൈലിയാണ് ഹംറാഹിനെ ശ്രദ്ധേയമാക്കുന്നത്. നേരിട്ട് കഥപറയുക എന്നതിൽനിന്ന്മാറി ആദ്യാവസാനം കഥാഗതിയിൽ അപ്രതീക്ഷിത വഴിത്തിരിവുകൾ സൃഷ്ടിച്ചിട്ടുണ്ട്. നിഷാന്ത് തലയടുക്കമാണ് ക്യാമറ. വിനോദ് ആലന്തട്ട, വിജേഷ് കാരി, മഹേഷ് മണിയറ, വീരമണി ചെറുവത്തൂർ, ഹാഷിം, ധനലക്ഷ്മി, ആതിര, ശീലക്ഷ്മി, അഭി, മിധുൻ, പ്രത്യുഷ് എന്നിവരാണ് അഭിനേതാക്കൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home