ad
Deshabhimani

മാധ്യമം പത്രത്തിലെ ജീവനക്കാരുടെ സമരം ഐക്യദാർഢ്യ പ്രതിഷേധ സദസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2026, 03:00 AM | 1 min read

കാസർകോട്‌ ‘ജോലി ചെയ്‌തതതിന്‌ കൂലി നൽകൂ’ മുദ്രാവാക്യമുയർത്തി കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി മാധ്യമം പത്രത്തിലെ ജിവനക്കാരുടെ സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പുതിയ ബസ്‌സ്റ്റാൻഡ്‌ പരിസരത്ത്‌ പ്രതിഷേധ സദസ് സിഐടിയു സംസ്ഥാന സെക്രട്ടറി ടി കെ രാജൻ ഉദ്‌ഘാടനംചെയ്‌തു. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ്‌ സിജു കണ്ണൻ അധ്യക്ഷനായി. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ വി കൃഷ്ണൻ, എച്ച്‌എംഎസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി വി തമ്പാൻ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി -പി മണിമോഹൻ, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, ടിഎ ഷാഫി, എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി ടി കൃഷ്ണൻ, എച്ച്‌എംഎസ്‌ ജില്ലാ പ്രസിഡന്റ്‌ കെ അമ്പാടി എന്നിവർ സംസാരിച്ചു. കെ വി പദ്മേഷ് സ്വാഗതവും അബ്ദുള്ളകുഞ്ഞി നന്ദിയും പറഞ്ഞു. ശമ്പള കുടിശ്ശിക എട്ടാം മാസത്തിലേക്ക് കടന്നതോടെയാണ് മാധ്യമം ജീവനക്കാർ കേരള പത്രപ്രവർത്തക യൂണിയന്റെയും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെയും നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെ കോഴിക്കോട്‌ വെള്ളിമാടുകുന്നിലെ ഹെഡ്ഡോഫീസിനു മുന്നിൽ സമരം തുടങ്ങിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home