അപൂർവ രോഗം: കുരുമുളക് കൃഷി നശിക്കുന്നു

ചീമേനി കുരുമുളക് കൃഷിക്ക് അപൂർവ രോഗം ബാധിച്ചതിനെ തുടർന്ന് കർഷകർ ദുരിതത്തിലായി. കയ്യൂർ ചീമേനി പഞ്ചായത്തിലെ പെരിങ്ങാരപൊയിൽ പ്രദേശത്തെ കുരുമുളക് കൃഷിക്കാണ് അപൂർവ രോഗം ബാധിച്ചത്. ഇലകൾക്ക് വാട്ടം സംഭവിച്ച് കൊഴിഞ്ഞ് വീഴുകളയും കുരുമുക് അർന്ന് വീഴുകയും ചെയ്യുന്നതാണ് രോഗം. കുരുമുളക് കായ്‌ച് തുടങ്ങിയ സമയം കൂടിയായാണിത്. ഇൗ സമയത്താണ് രോഗം ബാധിച്ചിരിക്കുന്നത്. നിരവധി കുരുമുളക് കർഷകർ ഇൗ പ്രദേശത്ത് ഉണ്ട്. സാധാരണ ഒരു സീസണിൽ ഒന്നര ക്വിന്റൽ വരെ കുരുമുളക് വിളവെടുക്കാറുണ്ടെന്ന്‌കർഷകനായ കെ വി കുഞ്ഞിക്കണ്ണൻ പറഞ്ഞു. എന്നാൽ ഇത്തവണ കൃഷി പൂർണമായും രോഗബാധയാൽ നശിക്കുകയാണ്. രോഗം ബാധിച്ചതോടെ നിരവധി കർഷകർ ദുരിത്തിലായിരിക്കുകയാണ്.









0 comments