ad
Deshabhimani

സർക്കാർ സർവീസിൽ പ്രതികാര നടപടി

സ്ഥലം മാറ്റൽ, സ്ഥാനം തെറിപ്പിക്കൽ വ്യാപക പ്രതിഷേധം

തൃശൂർ ഡിഎംഒ ഓഫീസിനുമുന്നിൽ നടന്ന യോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം 
എസ് സജീവ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ ഡിഎംഒ ഓഫീസിനുമുന്നിൽ നടന്ന യോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം 
എസ് സജീവ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 17, 2026, 12:15 AM | 1 min read


തൃശൂർ

സംസ്ഥാനത്ത്‌ ഭരണ മാറ്റത്തെത്തുടർന്ന് ജീവനക്കാരെ വ്യാപകമായി സ്ഥലം മാറ്റുന്നത് ഉൾപ്പെടെയുള്ള പ്രതികാര നടപടികളിൽ വൻ പ്രതിഷേധം. ചട്ടവിരുദ്ധ സ്ഥലം മാറ്റത്തിന് കൂട്ടുനിൽക്കാത്തതിന്റെ പേരിൽ ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥാനത്ത് നിന്ന് നീക്കിയതിലും ഭരണാനുകൂല സംഘടനകളുടെ നേതാക്കളെ അനധികൃത തസ്‌തികകളുണ്ടാക്കി നിയമിക്കുന്നതിലും പ്രതിഷേധിച്ച്‌ ജില്ലയിലെ ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രകടനം നടത്തി. എൻജിഒ യൂണിയൻ, കെജിഎന്‍എ, കെജിഒഎ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തൃശൂർ ഡിഎംഒ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധയോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സജീവ് കുമാർ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഡോ. ടി വി സതീശൻ അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ, കെജിഎൻഎ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ് കുമാർ, ഇ നന്ദകുമാർ, ആർ എൽ സിന്ധു, കെ ജെ ജോഷി, പി സുനീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home