ad
Deshabhimani

തെക്കേഗോപുരനടയിൽ വിരിയും 
ഭീമൻ അത്തപ്പൂക്കളം

...
വെബ് ഡെസ്ക്

Published on Aug 14, 2026, 12:14 AM | 1 min read


തൃശൂർ

തിരുവോണത്തിന്റെ വരവറിയിച്ച്‌ ഇക്കുറിയും അത്തം നാളിൽ തേക്കിൻകാട്‌ തെക്കേ ഗോപുരനടയിൽ ഭീമൻ പൂക്കളം വിരിയും. കാലങ്ങളായി തേക്കിൻകാട്‌ മൈതാനത്ത്‌ ഒത്തുചേരുന്ന സായാഹ്ന സൗഹൃദ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്‌ചയാണ്‌ കൂറ്റൻ പൂക്കളം ഒരുക്കുക. 60 അടി വ്യാസത്തിൽ 1500 കിലോ പൂക്കൾകൊണ്ടാണ്‌ വർണശബളമായ കളം തീർക്കുക. വെള്ളിയാഴ്‌ച അത്തപ്പൂക്കളത്തിന്റെ സ്‌കെച്ച്‌ ഒരുക്കും. ശനിയാഴ്‌ച പകൽ പൂക്കൾ മുറിക്കുന്ന പണികൾ ആരംഭിക്കും. ഞായറാഴ്‌പ പുലർച്ചെ മൂന്നിന്‌ കളത്തിൽ പൂക്കളിട്ട്‌ തുടങ്ങും. ഞായർ രാവിലെ 10ന്‌ കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ രവീന്ദ്രനും മേയർ ഡോ. നിജി ജസ്റ്റിനും ചേർന്ന്‌ പൂക്കളം സമ്മർപ്പിക്കും. മുന്നോടിയായി ഓണാഘോഷങ്ങളുടെ പതാക ഉയർത്തൽ രാജൻ ജെ പല്ലൻ എംഎൽഎ നിർവഹിക്കും. തുടർന്ന്‌ കിഴക്കുന്പാട്ടുകര കുമ്മാട്ടി സംഘത്തിന്റെ കുമ്മാട്ടി താളമേളങ്ങളും അരങ്ങേറും. രാവിലെ 10.30ന്‌ തൃശൂർ വാദ്യഗുരുകുലം വിദ്യാർഥികൾ അവതരിപ്പിക്കുന്ന പഞ്ചാരി മേളവും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home