3ജി മാതൃകാ അങ്കണവാടി തുറന്നു

ആളൂർ പൊരുന്നക്കുന്നിൽ പുതുതായി നിർമിച്ച 3ജി മാതൃകാ അങ്കണവാടി മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
ആളൂർ
പൊരുന്നകുന്നിൽ പുതുതായി നിർമിച്ച 124–-ാം നമ്പർ അങ്കണവാടി മന്ദിരം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് പദ്ധതിയുടെ കീഴിൽ നിർമിച്ച ആധുനിക സൗകര്യങ്ങളോടെ മൂന്ന് തലമുറയ്ക്കുള്ള (3ജി) മാതൃകാ അങ്കണവാടിയാണിത്. മന്ത്രി ആർ ബിന്ദുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. ഒരു വർഷമായി അങ്കണവാടി പ്രവർത്തനത്തിന് സൗജന്യമായി വീട് നൽകിയ രജനീഷ് വേലായുധനെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പി കെ ഡേവിസ്, രതി സുരേഷ്, ജോസ് മാഞ്ഞൂരാൻ, ബിന്ദു ഷാജു, ഷൈനി തിലകൻ, ദിപിൻ പാപ്പച്ചൻ, സന്ധ്യ നൈസൻ, ജുമൈല സഗീർ, രാഖി ബാബു, കെ എം മുജീബ്, എം ബി ലത്തീഫ്, സി കെ ഷീബ എന്നിവർ സംസാരിച്ചു.









0 comments