പുലി ഇറങ്ങിയതായി സംശയം

മാങ്കുറ്റിപാടത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
വെള്ളിക്കുളങ്ങര
മാങ്കുറ്റിപാടത്ത് പുലിയിറങ്ങി വളർത്തുനായയെ കടിച്ച് കൊന്നതായി സംശയം. കുറ്റിയറ പൗലോസിന്റെ വീട്ടിലെ കെട്ടിയിട്ട വളർത്തുനായയെയാണ് പുലി ആക്രമിച്ച നിലയിൽ തൊട്ടടുത്തുള്ള റബർ തോട്ടത്തിൽ കണ്ടത്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ സാന്നിധ്യം പരിശോധിക്കാൻ സ്ഥലത്ത് ക്യാമറ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.










0 comments