ad
Deshabhimani

മട്ടാഞ്ചേരി രക്തസാക്ഷിത്വ 
വാര്‍ഷികം ആചരിച്ചു

Rakthasakshi

മട്ടാഞ്ചേരി രക്തസാക്ഷിത്വ വാര്‍ഷികം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ എം ദിനകരന്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 16, 2026, 12:40 AM | 1 min read

മട്ടാഞ്ചേരി

തുറമുഖ തൊഴിലാളി ചരിത്രത്തിൽ അവിസ്‌മരണീയ ഏടായ മട്ടാഞ്ചേരി രക്തസാക്ഷിത്വത്തിന്റെ 73–ാം വാര്‍ഷികം ആചരിച്ചു. സിപിഐ എം, സിപിഐ, എഐടിയുസി, സിഐടിയു സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ സിപിഐ കൊച്ചി മണ്ഡലം സെക്രട്ടറി എം കെ അബ്ദുല്‍ ജലീല്‍ പതാക ഉയര്‍ത്തി.


അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ എം ദിനകരന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി പി എസ് രാജം അധ്യക്ഷയായി. കെ ജെ മാക്സി, കെ എം റിയാദ്, കെ എ എഡ്വിന്‍, എം ഉമ്മര്‍, ബി ഹംസ, കെ ജെ ആന്റണി, മുഹമ്മദ് അബ്ബാസ്, കെ എച്ച് ഹനീഫ് എന്നിവര്‍ സംസാരിച്ചു. ഈരവേലിയില്‍നിന്നാരംഭിച്ച പ്രകടനം ചക്കരയിടുക്കില്‍ സമാപിച്ചു.


കൊച്ചി തുറമുഖത്തെ ചാപ്പ എന്ന പ്രാകൃത തൊഴിൽസമ്പ്രദായത്തിനെതിരായ തൊഴിലാളികളുടെ പ്രക്ഷോഭത്തിനുനേരെയാണ്‌ 1953 സെപ്‌തംബർ 15ന്‌ പൊലീസിന്റെ തോക്കുകൾ തീതുപ്പിയത്‌. വെടിയേറ്റ്‌ സെയ്‌തും സെയ്താലിയും തെരുവിൽ പിടഞ്ഞുവീണ്‌ മരിച്ചു. പൊലീസിന്റെ കൊടിയ മർദനത്തിനിരയായ ആന്റണി പിന്നീട് മരണത്തിന് കീഴടങ്ങി. നൂറോളംപേർ ജീവിക്കുന്ന രക്തസാക്ഷികളായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home