ആരോഗ്യവകുപ്പ്
സമയബന്ധിതമായി പ്രമോഷൻ നടപ്പാക്കുക; പ്രതിഷേധ പ്രകടനവുമായി ജീവനക്കാര്‍

ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധയോഗത്തില്‍ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ഷാനിൽ സംസാരിക്കുന്നു
കൊച്ചി
ആരോഗ്യവകുപ്പിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് യഥാസമയം സ്ഥാനക്കയറ്റം നൽകാത്തത് പൊതുജനാരോഗ്യ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി കേരള എൻജിഒ യൂണിയനും കെജിഒഎയും ആരോപിച്ചു. ഒഴിവുകൾ അടിയന്തരമായി നികത്തി അർഹരായ ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകണമെന്നാവശ്യപ്പെട്ട് സംഘടനകളുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ പ്രതിഷേധപ്രകടനം നടത്തി.
യോഗം കേരള എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ഷാനിൽ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ സംസാരിച്ചു. കെജിഒഎ ജില്ലാ ട്രഷറർ ടി എ ഷിജാദ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് മഞ്ജു, എൻ കെ ഗിരീഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ യു ബോബിറ്റ്, എസ് രജനിമോൾ എന്നിവർ സംസാരിച്ചു.










0 comments