print edition പട്ടികവിഭാഗവകുപ്പിൽ എസി അത്യാവശ്യമെങ്കിൽ മാത്രം മതിയെന്ന് മന്ത്രി

തിരുവനന്തപുരം: പട്ടികജാതി, വർഗ വകുപ്പിലുള്ള ഓഫീസുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപയോഗം കുറയ്‌ക്കണമെന്ന് മന്ത്രി കെ എ തുളസി. വകുപ്പ് ഡയറക്ടർമാർക്കും സ്ഥാപന മേധാവികൾക്കും കോർപറേഷനുകൾക്കും ഇത് സംബന്ധിച്ച് മന്ത്രി കത്തയച്ചു. ഫാൻ, ലൈറ്റ്, എസി എന്നിവ അനാവശ്യമായി പ്രവർത്തിപ്പിക്കരുത്. അത്യാവശ്യ ഘട്ടത്തിൽ മാത്രമേ എസി സൗകര്യം ഉപയോഗിക്കാവൂ. വകുപ്പിലെ എല്ലാ ഓഫീസുകളിലും ജീവനക്കാർ വൈദ്യുതി സംരക്ഷണ മാർഗങ്ങൾ നിർബന്ധമായും പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു.









0 comments