ad
Deshabhimani

print edition ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണം ഉപയോഗിച്ച് ഗർഭധാരണത്തിന് അനുമതി

kerala highcourt new
വെബ് ഡെസ്ക്

Published on Sep 16, 2026, 01:09 AM | 1 min read

കൊച്ചി: ഭർത്താവ് മരിക്കുന്നതിനുമുമ്പ് ദമ്പതികൾ വന്ധ്യതാചികിത്സയുടെ ഭാഗമായി ശീതീകരിച്ചുസൂക്ഷിച്ച ഭ്ര‍ൂണം ഉപയോഗിച്ച് ഗർഭധാരണത്തിന്‌ ഭാര്യക്ക്‌ ഹെെക്കോടതി അനുമതി നൽകി. അമ്മയാകാനുള്ള അവകാശത്തിന് മുൻഗണന നൽകണമെന്ന് ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഭ്രൂണം കൈമാറാൻ കേന്ദ്രസർക്കാരും ആശുപത്രി അധികൃതരും വിസമ്മതിച്ചതോടെയാണ് ആലപ്പുഴ ചെറിയനാട് സ്വദേശിനിയായ നാൽപ്പത്തിമൂന്നുകാരി കോടതിയെ സമീപിച്ചത്.


ചികിത്സ തുടരവെ 2021 മാർച്ച് 31നാണ് ഭർത്താവ് മരിച്ചത്. തുടർന്ന് 2024ൽ ഭാര്യ ഗർഭധാരണ ചികിത്സയ്‌ക്കായി ആശുപത്രിയെ സമീപിച്ചു. ചട്ടപ്രകാരം ഭർത്താവിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഭ്രൂണം ഉപയോഗിക്കാൻ കഴിയില്ലെന്നായിരുന്നു ആശുപത്രിയുടെ വാദം. ഭ്രൂണം ശീതീകരിച്ച് സൂക്ഷിക്കുമ്പോൾ, ദമ്പതികൾ തങ്ങളുടെ മരണശേഷം അതെങ്ങനെ ഉപയോഗിക്കണമെന്ന്‌ അപേക്ഷയിൽ രേഖപ്പെടുത്തണം.

എന്നാൽ, ദമ്പതികൾ പൂരിപ്പിച്ചുനൽകേണ്ട നിശ്ചിത അപേക്ഷയല്ല ആശുപത്രി അധികൃതർ നൽകിയതെന്ന ഹർജിക്കാരിയുടെ വാദം കോടതി അംഗീകരിച്ചു. ഭ്രൂണം ഏതെങ്കിലും മറ്റ് ദമ്പതികൾക്ക് ഉപയോഗിക്കാൻ അനുവദിക്കുന്ന ഓപ്ഷൻമാത്രമാണ് അപേക്ഷാഫോമിൽ ഉണ്ടായിരുന്നത്. അതിൽ ആശുപത്രിക്ക് തെറ്റുപറ്റിയതായും വ്യക്തമാക്കി.


ഭ്രൂണം അപരന് ഉപയോഗിക്കാൻ നൽകാൻ തയ്യാറായ വ്യക്തി, തന്റെ മരണശേഷം ഭാര്യ അത് ഉപയോഗിക്കുന്നതിനെ എതിർത്തിരുന്നുവെന്ന് കരുതാനാകില്ലെന്ന് കോടതി വിലയിരുത്തി. അമ്മയാകാനുള്ള അവരുടെ ആഗ്രഹം മാനിക്കപ്പെടണമെന്നും വ്യക്തമാക്കി. ഹർജിക്കാരിക്കുവേണ്ടി അഡ്വ. ക്ലാര ഷെറിൻ ഫ്രാൻസിസ് ഹാജരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home