ad
Deshabhimani

print edition ഉന്നം പൊന്നിലേക്ക്‌

shoting asian games
avatar
സ്‌പോർട്‌സ്‌ ലേഖകൻ

Published on Sep 17, 2026, 01:30 AM | 1 min read

ഷൂട്ടിങ്ങിൽ ഇന്ത്യയുടെ പ്രതീക്ഷയായി ഒരു മലയാളിയുണ്ട്‌. വിദർശ കെ വിനോദ്‌. ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്ന കേരളത്തിലെ ആദ്യ വനിതാ ഷൂട്ടർ. ജപ്പാനിൽ രണ്ട്‌ വ്യക്തിഗത ഇനങ്ങളിലാണ്‌ ഇറങ്ങുന്നത്‌. 50 മീറ്റർ റൈഫിൾ 3 പൊസിഷനിലും 10 മീറ്റർ എയർ റൈഫിളിലും. കോഴിക്കോട്‌ തിരുവന്പാടിയാണ്‌ സ്വദേശം. ഭർത്താവ്‌ മനു എസ്‌ രവിയുടെ പിന്തുണയാണ്‌ ഉ‍ൗർജം. ഹരിയാനക്കാരനായ മനോജ്‌ കുമാറാണ്‌ പരിശീലകൻ.

ഇന്ത്യയുടെ 30 അംഗ ഷൂട്ടിങ്‌ ടീം കഴിഞ്ഞ ദിവസം ജപ്പാനിലെത്തി. കേരളത്തിലെ നന്പർ വൺ ഷൂട്ടറായ വിദർശ പ്രതീക്ഷകൾ പങ്കുവയ്‌ക്കുന്നു.

പ്രതീക്ഷ


നല്ല പ്രതീക്ഷയാണുള്ളത്‌. പരിശീലനം നടത്തിയതുപോലെതന്നെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന്‌ കരുതുന്നു. രണ്ട്‌ ഇനത്തിലാണ്‌ ഇറങ്ങുന്നത്‌. മെഡൽ വരുമെന്നാണ്‌ പ്രതീക്ഷ. പരിശീലനവും മത്സരവും എനിക്ക്‌ വെവ്വേറെയല്ല. മത്സരദിവസം എങ്ങനെയാണോ അതേപോലെതന്നെയാണ്‌ പരിശീലന സമയവും.

ഒരുക്കം


രണ്ട്‌ ക്യാന്പാണുണ്ടായിരുന്നത്‌. ഭോപ്പാലിലായിരുന്നു ക്യാന്പ്‌. മികച്ച തയ്യാറെടുപ്പ്‌ നടത്തി. മറ്റ്‌ ചാന്പ്യൻഷിപ്പുകളെ അപേക്ഷിച്ച്‌ മികച്ച രീതിയിലാണ്‌ ക്യാന്പ്‌ ആസൂത്രണം ചെയ്‌തത്‌. എല്ലാവരുടെയും പിന്തുണ ലഭിച്ചു.

വെല്ലുവിളി


ഗെയിംസിൽ രണ്ട്‌ ഇനങ്ങൾ ചെയ്യുന്നതിനാൽ പരിശീലനസമയത്ത്‌ രണ്ടും ഒരുപോലെ ശ്രദ്ധിക്കണം. അതിനിടയിൽ റിക്കവറി ആസൂത്രണം ചെയ്യണം. മത്സരങ്ങളിൽ പങ്കെടുക്കണം. ഇതൊന്നും വലിയ ബുദ്ധിമുട്ടുണ്ടാക്കിയില്ല. ജപ്പാനിലെ സമയ വ്യത്യാസം വെല്ലുവിളിയാണ്‌. അത്‌ മറികടക്കാനുള്ള ഒരുക്കങ്ങളും നടത്തി. ആദ്യമായാണ്‌ ഗെയിംസിൽ. അതിനാൽ ഏറെ പ്രതീക്ഷകളും എല്ലാർക്കുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home