ad
Deshabhimani

നരഭോജി കടുവയ്ക്കായുള്ള 
കൂട്ടിൽ വീണ്ടും പുലി

പുലി
വെബ് ഡെസ്ക്

Published on Sep 17, 2026, 01:30 AM | 1 min read

ഗൂഡല്ലൂർ ഓവേലിയിൽ രണ്ടുപേരുടെ ജീവനെടുത്ത കടുവയെ പിടികൂടാൻ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി. ഹലാല എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിൽ ബുധൻ രാവിലെയാണ് പുലി അകപ്പെട്ടത്‌. ഓവേലി അണ്ണാനഗർ ഭാഗത്ത് സ്ഥാപിച്ച കൂട്ടിൽ കൃത്യം ഒരാഴ്‌ച മുമ്പും പുലി കുടുങ്ങിയിരുന്നു. കടുവയ്‌ക്കായുള്ള തിരച്ചിൽ 27–ാം ദിവസം പിന്നിട്ടിട്ടും വിഫലമാണ്‌. പിടികൂടിയ പുലിയെ തൊട്ടടുത്ത വനത്തിൽ തുറന്നുവിട്ടു. ആദ്യം പിടികൂടിയ പുലിയെയും വനത്തിൽ തുറന്നുവിട്ടിരുന്നു. കൂട്ടിൽ വീണ്ടും മാംസംവച്ച്‌ കെണിയൊരുക്കിയിട്ടുണ്ട്‌. കൂടുകൾ തിരിച്ചറിയാൻ കഴിയാത്തവിധം ഇലകൾ കൊണ്ട് മറച്ചാണ്‌ കെണി ഒരുക്കിയിട്ടുള്ളത്‌. ബോസ്പാറ, തൊറപ്പള്ളി തുടങ്ങി വിവിധ തോട്ടങ്ങളിലും വനമേഖലകളിലും കടുവയ്‌ക്കായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന്‌ വനംവകുപ്പ്‌ അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home