ad
Deshabhimani

print edition ചെസ്‌ ഒളിമ്പ്യാഡ് ; ഇന്ത്യക്ക്‌ ജയത്തുടക്കം

chess

നിഹാൽ സരിൻ

വെബ് ഡെസ്ക്

Published on Sep 17, 2026, 01:35 AM | 1 min read

സമർഖണ്ഡ്‌ (ഉസ്‌ബെകിസ്ഥാൻ): ചെസ്‌ ഒളിമ്പ്യാഡിൽ നിലവിലെ ജേതാക്കളായ ഇന്ത്യ ജയത്തോടെ തുടങ്ങി. ഓപ്പൺ വിഭാഗത്തിലും വനിതകളിലും ആദ്യ റ‍ൗണ്ട്‌ അനായാസം ജയിച്ചു. ഓപ്പൺ വിഭാഗത്തിൽ തായ്‌ലൻഡിനെ 3–1നാണ് തോൽപ്പിച്ചത്‌.


മലയാളിയായ നിഹാൽ സരിൻ കുൽപ്രതനൻ തനഡനെ കീഴടക്കി. ലോക ചാന്പ്യനായ ഡി ഗുകേഷ്‌ അൽറിയാമിയെ വീഴ്‌ത്തി. വിദിത്‌ ഗുജറാത്തി ഖുംനോർകയിവിനെ തോൽപ്പിച്ചു. അർജുൻ എറിഗെയ്‌സി തോറ്റു. ആർ പ്രഗ്‌നാനന്ദയ്‌ക്ക്‌ വിശ്രമം നൽകി.


വനിതകളിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിനെതിരെയാണ്‌ ആദ്യ റ‍ൗണ്ട്‌ ജയം. കൊണേരു ഹമ്പി റിറെസ്‌ ലുസനെയും ആർ വൈശാലി ഡിലാ റോസയെയും പരാജയപ്പെടുത്തി. ബി സവിതശ്രീ നുനെസ്‌ ഡയസിനെ മറികടന്നു. വന്തിക അഗൾവാളും ജയിച്ചു. ദിവ്യദേശ്‌മുഖിന്‌ വിശ്രമം നൽകിയാണ്‌ ഇന്ത്യ ഇറങ്ങിയത്‌.


ആകെ 11 റ‍ൗണ്ട്‌ മത്സരമാണ്‌. 27ന്‌ സമാപനം. മത്സരങ്ങൾ ഫിഡെ യു ട്യൂബ്‌ ചാനലിൽ തത്സമയം കാണാം. ഇന്ത്യയടക്കം 208 ടീമുകൾ ഓപ്പൺ വിഭാഗത്തിലും 192 ടീമുകൾ വനിതകളിലും മത്സരിക്കുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home