ad
Deshabhimani

 തൊണ്ടിമുതലായ ലഹരിവസ്‌തു മോഷണം ബത്തേരി സ്‌റ്റേഷനിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച്‌

 തൊണ്ടിമുതലായ ലഹരിവസ്‌തു മോഷണം
വെബ് ഡെസ്ക്

Published on Sep 17, 2026, 01:30 AM | 1 min read

ബത്തേരി പൊലീസ്‌ സ്റ്റേഷനിൽനിന്ന്‌ തൊണ്ടിമുതലായ ലഹരിവസ്‌തുക്കൾ മോഷ്‌ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാർച്ച്‌ നടത്തി. ബത്തേരി എ കെ ജി സെന്റർ പരിസരത്തുനിന്ന്‌ ആരംഭിച്ച മാർച്ച്‌ സ്‌റ്റേഷൻ കവാടത്തിൽ പൊലീസ്‌ ബാരിക്കേഡ്‌ വച്ച്‌ തടഞ്ഞു. ഏഴുചാക്ക്‌ ഹാൻസ്‌ സ്‌റ്റേഷനിൽനിന്ന്‌ മോഷ്‌ടിച്ച കേസിൽ പ്രതിയായ സീനിയർ സിവിൽ പൊലീസ്‌ ഓഫീസർ സബിത് മാധ്യമങ്ങൾക്കുമുന്നിൽ എത്തിയിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധമിരമ്പി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി പിടിച്ചെടുക്കുന്ന ലഹരി ഉൽപ്പന്നങ്ങൾ സ്റ്റേഷനുകളിൽനിന്ന് കടത്തുന്നത് പതിവാണെന്നും ലഹരിമാഫിയയുമായുള്ള പൊലീസ്‌ ബന്ധം പുറത്താകുമെന്ന്‌ ഭയന്ന്‌ ഉന്നത ഉദ്യോഗസ്ഥർ കേസ്‌ അട്ടിമറിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. പിടിച്ചെടുക്കുന്ന ലഹരിവസ്‌തുക്കളുടെ അളവും അത്‌ നശിപ്പിക്കുന്നതിന്റെ തെളിവും ആഭ്യന്തരവകുപ്പ് പുറത്തുവിടണം. യുഡിഎഫ്‌ സർക്കാരിന്റെ തണലിൽ ബത്തേരി പൊലീസ്‌ സ്‌റ്റേഷൻ നിയമലംഘന കേന്ദ്രമായി മാറുകയാണ്‌. പ്രതിയായ പൊലീസുകാരനെ അടിയന്തരമായി അറസ്റ്റ്‌ ചെയ്‌തില്ലെങ്കിൽ വ്യാപക പ്രതിഷേധത്തിന്‌ നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു. കെ വി അനീഷ്‌ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ കെ ആർ ജിതിൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ ജോബിസൺ ജെയിംസ്‌, അർജുൻ ഗോപാൽ എന്നിവർ സംസാരിച്ചു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി പി ഋതുശോഭ്‌ സ്വാഗതവും നിധീഷ്‌ സോമൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home