ആരോഗ്യവകുപ്പിലെ ഒഴിവുള്ള തസ്തികകളിൽ സ്ഥാനക്കയറ്റം നൽകുക
എൻജിഒ യൂണിയനും കെജിഒഎയും പ്രതിഷേധിച്ചു

കൊല്ലം
ആരോഗ്യവകുപ്പിലെ ഒഴിവുള്ള തസ്തികകളിലേക്ക് അർഹതപ്പെട്ടവർക്ക് സ്ഥാനക്കയറ്റം നൽകണമെന്ന് ആവശ്യപ്പെട്ട് എൻജിഒ യൂണിയനും കെജിഒഎയുംചേർന്ന് ഡിഎംഒ ഓഫീസിനുമുമ്പിൽ പ്രകടനവും യോഗവും നടത്തി. എൻജിഒ യുണിയൻ ജില്ലാ സെക്രട്ടറി വി ആർ അജു ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ബി സുജിത് അധ്യക്ഷനായി. കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി ഫിലിപ്പ് വർഗീസ്, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ആർ രമ്യാ മോഹൻ, എസ് ദീപ, എം എസ് ബിജു, സി രാജേഷ്, ജി വിനോദ്, സജി ലിയോൺ എന്നിവർ സംസാരിച്ചു.









0 comments