ad
Deshabhimani

സ്കൂൾബസിനുള്ളിൽ 
മലമ്പാമ്പ്

School Bus Snake

കാക്കനാട് ഐഎംജി ജങ്ഷനുസമീപം സൈനികാശ്രമം റോഡിൽ രാത്രി 
പാർക്ക് ചെയ്തിരുന്ന സ്കൂൾബസിന്റെ അടിഭാഗത്തേക്ക് പാമ്പ് കയറിപ്പോകുന്ന 
വീഡിയോ ദൃശ്യത്തിൽനിന്ന്‌

വെബ് ഡെസ്ക്

Published on Sep 16, 2026, 12:55 AM | 1 min read

കാക്കനാട്

കുട്ടികളുമായി സർവീസ് നടത്താനിരുന്ന സ്കൂൾബസിനുള്ളിൽ രാത്രിയിൽ മലമ്പാമ്പ് കയറിയത് പരിഭ്രാന്തി പരത്തി. സമയോചിതമായി പാമ്പിനെ കണ്ടെത്തിയതിനാൽ വൻദുരന്തം ഒഴിവായി. കാക്കനാട് ഐഎംജി ജങ്ഷനുസമീപം സൈനികാശ്രമം റോഡിൽ രാത്രി പാർക്ക് ചെയ്തിരുന്ന പുക്കാട്ടുപടിയിലെ സിബിഎസ്ഇ സ്കൂളിന്റെ ബസിലാണ് പാമ്പ് കയറിയത്. തിങ്കളാഴ്ച രാത്രി 8.30ഓടെ സൈനികാശ്രമത്തിലെ കെയർടേക്കർ എ വി പവിത്രനാണ് പാമ്പിനെ ആദ്യം കണ്ടത്. റോഡിലൂടെ എത്തിയ മലമ്പാമ്പ് ബസിനടിയിൽ ഇഴഞ്ഞെത്തി ചക്രങ്ങൾക്കിടയിലൂടെ ബസിനുള്ളിലേക്ക് കയറുന്നത് പവിത്രൻ മൊബൈൽ ഫോണിൽ പകർത്തി. തുടർന്ന് ബസിൽ രേഖപ്പെടുത്തിയിരുന്ന ഫോൺനമ്പറിൽ വിവരം അറിയിച്ചു.


​വിവരമറിഞ്ഞ് സർപ്പ വളന്റിയർ മുഹമ്മദ് സാദിഖ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും വഴുതി സമീപത്തെ ഓടയിലൂടെ രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരും സ്നേക് റെസ്ക്യൂ സംഘവും നടത്തിയ പരിശോധനയിലും പാമ്പിനെ കണ്ടെത്താനായില്ല. സംഭവമറിഞ്ഞ് ബസുടമയും ഡ്രൈവറും സ്ഥലത്തെത്തി വാഹനത്തിനുള്ളിൽ വിശദമായ പരിശോധന നടത്തി. ബസ് സ്റ്റാർട്ട് ചെയ്ത് സുരക്ഷിതമാണെന്ന് ഉറപ്പാക്കിയശേഷമാണ് വാഹനം മാറ്റിയത്. കാടുപിടിച്ചതും പുല്ലുനിറഞ്ഞതുമായ സ്ഥലങ്ങളിൽ സ്കൂൾബസുകൾ പാർക്ക് ചെയ്യുമ്പോൾ ഡ്രൈവർമാരും സ്കൂൾ അധികൃതരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home