ad
Deshabhimani

പവർകട്ടിനെതിരെ സിപിഐ എം പ്രതിഷേധം

വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജങ്ഷനിലെ കെഎസ്ഇബി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജങ്ഷനിലെ കെഎസ്ഇബി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 16, 2026, 12:56 AM | 2 min read


വെള്ളാങ്ങല്ലൂർ

പവർകട്ടിനെതിരെ സിപിഐ എം വെള്ളാങ്ങല്ലൂർ സൗത്ത്, വെള്ളാങ്ങല്ലൂർ നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബ്ലോക്ക് ജങ്‌ഷനിലുള്ള കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ കമ്മിറ്റി അംഗം എം രാജേഷ് ഉദ്ഘാടനം ചെയ്തു.സൗത്ത് ലോക്കൽ സെക്രട്ടറി ഇ ആർ മുരളീധരൻ അധ്യക്ഷനായി. കെ വി ഉണ്ണികൃഷ്ണൻ, പി ആർ രതീഷ്, ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, എം കെ മോഹനൻ, എം എം മുകേഷ്, രജനി ബാബു, ചന്ദ്രിക ശിവരാമൻ എന്നിവർ സംസാരിച്ചു. പുത്തൻചിറ, പുത്തൻചിറ സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാണിയംകാവ് കെഎസ്ഇബി ഓഫീസിലേക്ക് നടന്ന മാർച്ച് ഏരിയ സെക്രട്ടറി ടി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സി ധനുഷ്‌കുമാർ അധ്യക്ഷനായി. വി കെ റാഫി, സി ആർ സേതുമാധവൻ, റോമി ബേബി, ടി എസ് ഷാജു, രഹണ് സഞ്ചൽ എന്നിവർ സംസാരിച്ചു. ആളൂർ സൗത്ത്, ആളൂർ നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊന്പൊടിഞ്ഞാമാക്കൽ കെഎസ്ഇബി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഏരിയ കമ്മിറ്റി അംഗം കെ വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആളൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ എൻ ബാബു അധ്യക്ഷനായി. യു കെ പ്രഭാകരൻ, ജുമൈല സഗീർ, ബെന്നി തോട്ടാപ്പിള്ളി, കെ എ ഗഫൂർ, എ ആർ ഡേവിസ് എന്നിവർ സംസാരിച്ചു. അന്നമനട ടൗൺ, അന്നമനട ഈസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അന്നമനട കെഎസ്ഇബി ഓഫീസിലേക്ക് നടന്ന മാർച്ച് സിപിഐ എം ഏരിയ കമ്മിറ്റി അംഗം സിന്ധു ജയൻ ഉദ്ഘാടനം ചെയ്തു. ടൗൺ ലോക്കൽ സെക്രട്ടറി പി വി വിനോദ് അധ്യക്ഷനായി. ടി കെ സതീശൻ, ടി സി സുബ്രൻ, പി എ ഡേവിസ്, പി കെ മോഹനൻ എന്നിവർ സംസാരിച്ചു. സിപിഐ എം അഷ്ടമിച്ചിറ, മാള ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ അഷ്ടമിച്ചിറ കെഎസ്ഇബി ഓഫീസിലേക്ക് നടന്ന മാർച്ച് ഏരിയാ കമ്മിറ്റി അംഗം ടി കെ സതിശൻ  ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ വി ഡേവീസ് അധ്യക്ഷനായി. ജിജു മാടപ്പിള്ളി, കെ അരവിന്ദൻ, പി വി വിനു, സിന്ധു അശോക് എന്നിവർ സംസാരിച്ചു.​ കൊടകര വരന്തരപ്പിള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ഏരിയ കമ്മിറ്റി അംഗം കെ ജെ ഡിക്സൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ സെക്രട്ടറി സന്തോഷ്‌ തണ്ടാശ്ശേരി അധ്യക്ഷനായി. അഖിൽ ബാബു, ജിജി ചെറിയാൻ, ബിന്ദു ബഷീർ എന്നിവർ സംസാരിച്ചു. പാലപ്പിള്ളി ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധം ഏരിയ കമ്മിറ്റി അംഗം എൻ എം സജീവൻ ഉദ്ഘാടനം ചെയ്തു. പി എസ് സത്യൻ അധ്യക്ഷനായി. ആലി കുണ്ടുവായിൽ, പി എം ആലി എന്നിവർ സംസാരിച്ചു. നെല്ലായി ലോക്കൽ കമ്മിറ്റി നന്തിക്കരയിൽ നടത്തിയ പ്രതിഷേധം ഏരിയ കമ്മിറ്റി അംഗം പി ഡി നെൽസൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ടി ആർ ലാലു അധ്യക്ഷനായി. എ രാജീവ്‌, കെ രാജേഷ്, അമ്പിളി വേണു എന്നിവർ സംസാരിച്ചു. ചെങ്ങാലൂർ ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധം ഏരിയ കമ്മിറ്റി അംഗം പി എൻ വിഷ്ണു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എ സി സുഭീഷ് അധ്യക്ഷനായി. അളഗപ്പനഗർ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധം ഏരിയ കമ്മിറ്റി അംഗം പി കെ വിനോദൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി വി ഗോപിനാഥ്‌ അധ്യക്ഷനായി. കെ കെ ഗോഖലെ, സുരേഷ് പി കുട്ടൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home