ഐസിഇസി എന്‍ജിനീയേഴ്‌സ് സമ്മിറ്റ് സമാപിച്ചു

ഐസിഇസി എമിനന്റ് ഇന്ത്യന്‍ എന്‍ജിനീയറിങ് പുരസ്‌കാരം മെട്രോമാന്‍ ഡോ. ഇ ശ്രീധരന് ഐസിഇസി സംസ്ഥാന ചെയര്‍മാന്‍ സാജന്‍ ജോസ് സമ്മാനിക്കുന്നു
കൊച്ചി
സിവില്‍ എന്‍ജിനീയര്‍മാരുടെ സംഘടനയായ ഇന്റഗ്രേറ്റഡ് സിവില്‍ എന്‍ജിനീയേഴ്‌സ് കൗണ്‍സിൽ (ഐസിഇസി)സംഘടിപ്പിച്ച എന്‍ജിനീയേഴ്‌സ് സമ്മിറ്റ് സമാപിച്ചു. അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ഡോ. ഇ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ഐസിഇസി സംസ്ഥാന ചെയര്‍മാന്‍ സാജന്‍ ജോസ് അധ്യക്ഷനായി. പി റഹീസ് മുഖ്യപ്രഭാഷണം നടത്തി. എന്‍ജിനീയറിങ് രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഐസിഇസി എമിനന്റ് ഇന്ത്യന്‍ എന്‍ജിനീയറിങ് പുരസ്‌കാരം ഇ ശ്രീധരന് സമ്മാനിച്ചു.
ഐസിഇസി കേരള ചാപ്റ്ററാണ് നാലാമത് സമ്മിറ്റ് സംഘടിപ്പിച്ചത്. കേരളത്തില്‍നിന്ന് 400 എന്‍ജിനീയര്‍മാരും വിവിധ കോളേജുകളില്‍നിന്ന് 100 എന്‍ജിനീയറിങ് വിദ്യാര്‍ഥികളും പങ്കെടുത്തു. എന്‍ജിനീയറിങ് രംഗത്തെ വിവിധ പരീക്ഷണങ്ങളെക്കുറിച്ചും നൂതന കണ്ടുപിടിത്തങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഡോ. അനില്‍ ജോസഫ്, സുനില്‍കുമാര്‍, ഡോ. ഷിരീഷ് റാവണ്‍, ഡോ. ജി എസ് പാര്‍വതി എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു. അന്നപൂര്‍ണി അയ്യര്‍ മോഡറേറ്ററായി. നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണരീതികളും സാങ്കേതികവിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന പ്രദര്‍ശനവും ഉണ്ടായിരുന്നു.










0 comments