ad
Deshabhimani

സോഫ്‌റ്റ്‌വെയർ നൽകാമെന്ന്‌ വാഗ്‌ദാനം; 48 ലക്ഷം 
തട്ടിയെടുത്തു

Softwear scam
വെബ് ഡെസ്ക്

Published on Sep 16, 2026, 12:48 AM | 1 min read

കൊച്ചി

ഹോട്ടൽ വ്യവസായത്തിന്‌ ആവശ്യമായ സോഫ്‌റ്റ്‌വെയർ നൽകാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ കോടനാട്‌ സ്വദേശിയായ ഐടി ജീവനക്കാരനിൽനിന്ന്‌ 48 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ ‘ഇൻസ്‌പിറോണിക്‌സ്‌’ എന്ന കന്പനി നടത്തുന്ന, അമേരിക്കൻ പ‍ൗരത്വമുള്ള മധുര സ്വദേശി സെന്തിൽ അറുമുഖത്തിനെതിരെ മുളവുകാട്‌ പൊലീസ്‌ കേസെടുത്തു.


അമേരിക്കയിലെ ഐടി കന്പനിയിലെ ജീവനക്കാരനാണ്‌ കോടനാട്‌ സ്വദേശി. 2020 ഫെബ്രുവരിയിൽ കൊച്ചിയിലെ ആഡംബര ഹോട്ടലിൽവച്ചാണ്‌ ഇദ്ദേഹവുമായി സെന്തിൽ അറുമുഖം കൂടിക്കാഴ്‌ച നടത്തി സോഫ്‌റ്റ്‌വെയർ നൽകാമെന്ന്‌ വാഗ്‌ദാനം നൽകിയത്‌. തുടർന്ന്‌, 2020 ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ഇദ്ദേഹത്തിൽനിന്ന്‌ ഇ–ട്രേഡ്‌, സ്‌റ്റോക്ക്‌ ട്രേഡിങ്‌ മുഖാന്തരം സെന്തിൽ, 50,500 അമേരിക്കൻ ഡോളർ വാങ്ങി. സോഫ്‌റ്റ്‌വെയർ നൽകാത്തതിനെത്തുടർന്ന്‌ പലതവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും സെന്തിൽ നൽകിയില്ല. തുടർന്ന്‌ പൊലീസിൽ പരാതി നൽകുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home