print edition സിഎം കിഡ്‌സ് സ്‌കോളർഷിപ് വെബ്‌സൈറ്റ് പണിമുടക്കിൽ

തിരുവനന്തപുരം: ദിവസങ്ങളായി ലഭ്യമല്ലാത്ത വെബ്‌സൈറ്റിൽ സിഎം കിഡ്‌സ് സ്‌കാേളർഷിപ്പിലെ കുട്ടികളുടെ കുടിശ്ശിക സംബന്ധമായ വിവരങ്ങൾ നൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.
അല്ലാത്തപക്ഷം കുടിശ്ശിക പ്രധാനാധ്യാപകന്റെ ബാധ്യതയാകുമെന്നും നിർദേശം. പൂർത്തിയാക്കാനുള്ള അവസാന ദിവസം ചൊവ്വാഴ്‌ചയായിരുന്നു. എന്നാൽ അവസാനംദിവസംപോലും ലോഗിൻ ലഭിച്ചില്ല. നിരവധി പരാതി ഉയർന്നിട്ടും അധികൃതർ ഗൗനിച്ചില്ല. ഇതോടെ വലിയ തുക പ്രധാനാധ്യാപകരുടെ പേരിൽ ബാധ്യത വരുന്ന സ്ഥിതിയാണ്. 2021 മുതൽ 2025 വരെ സ്‌കോളർഷിപ് നേടിയ കുട്ടികളുടെ വിവരങ്ങൾ സ്കൂൾ ലോഗിനിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും, ഇതിൽ വിവരങ്ങൾ രേഖപ്പെടുത്താത്ത കുട്ടികളുടെ കുടിശ്ശിക തുക, ബാങ്ക് വിവരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തണമെന്നുമായിരുന്നു നിർദേശം.
സെപ്‌തംബർ 15ന് മുമ്പ് വിവരങ്ങൾ നൽകിയില്ലെങ്കിൽ കുട്ടികൾക്ക് കുടിശ്ശിക ഇല്ല എന്ന നിഗമനത്തിൽ ഇവരുടെ വിവരങ്ങൾ പോർട്ടലിൽനിന്ന് നീക്കംചെയ്യുമെന്നും പറയുന്നു. പോർട്ടൽ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ സമയം നീട്ടിനൽകണമെന്നാണ് പ്രധാനാധ്യാപകരുടെ ആവശ്യം.










0 comments