ഡിആർഇയു പ്രതിഷേധിച്ചു

ഡിആർഇയു നേതൃത്വത്തിൽ ആലുവ റെയിൽവേ സ്റ്റേഷനുമുന്നിൽ നടത്തിയ പ്രതിഷേധം ദീപ ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു
ആലുവ
പാലക്കാട് ഡിവിഷനെ വിഭജിക്കാനുള്ള നീക്കം അവസാനിപ്പിച്ച് നിലവിലെ ദക്ഷിണ റെയിൽവേ ഘടന സംരക്ഷിക്കണമെന്നതുൾപ്പെടെ റെയിൽവേ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിആർഇയു- (സിഐടിയു) നേതൃത്വത്തിൽ ആലുവ റെയിൽവേ സ്റ്റേഷനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ബോണസ് കണക്കാക്കുന്നതിനുള്ള പരിധി 7000ൽനിന്ന് 28,440 രൂപയായി ഉയർത്തുക, 15 വർഷമായി 78 ദിവസമായി നിശ്ചയിച്ചിരിക്കുന്ന ബോണസ് ദിനങ്ങൾ വർധിപ്പിക്കുക, മൂന്നുലക്ഷം ഒഴിവുകൾ അടിയന്തരമായി നികത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധത്തിൽ ഉന്നയിച്ചു. ഡിആർഇയു (സിഐടിയു) അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ദീപ ദിവാകരൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ഡിവിഷണൽ പ്രസിഡന്റ് എം എൽ വിബി, എഡിഎസ് എം എഫ് നിക്സൺ, എം കെ അനീഷ്, ടി ആർ ഹരീഷ് എന്നിവർ സംസാരിച്ചു.










0 comments