ക്യൂബൻ ഐക്യദാർഢ്യ സദസ്സ്

നിർമാണ തൊഴിലാളി യൂണിയൻ കൊടകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു
കൊടകര
നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു ) കൊടകര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യൂബൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു.യൂണിയൻ ഏരിയ പ്രസിഡന്റ് എം കെ മോഹനൻ അധ്യക്ഷനായി. എം കെ അശോകൻ, ഷീജ വൽസൻ, എ സി വേലായുധൻ, എ കെ ബാലൻ, വൃന്ദാ ഭാസ്‌കർ, വി എൻ ഗിരീഷ്, എം എം ഗോപാലൻ എന്നിവർ സംസാരിച്ചു. ക്യൂബൻ ജനതയെ സഹായിക്കുന്നതിന് ഏരിയ കമ്മിറ്റി സമാഹരിച്ച ഫണ്ട് കൈമാറി. മാള ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിർമാണത്തൊഴിലാളി യൂണിയൻ (സിഐടിയു) മാള ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ മാള ടൗണിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഐ എൻ ബാബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി എസ് രഘു അധ്യക്ഷനായി. സെക്രട്ടറി എം എം നൗഷാദ്, ട്രഷർ കെ എൻ മനോഹരൻ, സി എൻ ദേവകി, എ കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്യൂബൻ ജനതയെ സഹായിക്കാനായി ശേഖരിച്ച ഫണ്ട് സംസ്ഥാന കമ്മിറ്റി അംഗം ഏറ്റുവാങ്ങി.










0 comments