ഡിഎഡബ്ല്യുഎഫ് ജില്ലാ സമ്മേളനം
ഭിന്നശേഷിക്കാർക്ക് സൗജന്യ യാത്ര അനുവദിക്കണം

ഡിഎഡബ്ല്യുഎഫ് തൃശൂർ ജില്ലാ സമ്മേളനം അഴീക്കോടൻ സ്മാരക മന്ദിരത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾ ഖാദർ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ
ഭിന്നശേഷിക്കാർക്ക് കെഎസ്‌ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനത്തിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന് ഡിഫറന്റ്‌ലി ഏബിൾഡ് പേഴ്‌സൺസ് വെൽഫെയർ ഫെഡറേഷൻ തൃശൂർ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. തൃശൂർ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ ചേർന്ന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾ ഖാദർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ഒ എസ് റഷീദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി എ മണികണ്‌ഠൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. എൻപിആർഡി ദേശീയ കമ്മിറ്റി അംഗം അഡ്വ. ആന്റു വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം റെജി ജോസഫ്, കെ അശോകൻ, ജില്ലാ രക്ഷാധികാരി എം ബാലാജി, പി ഐ യൂസഫ്, കമല ജയപ്രകാശ്, ഗീത ധനേഷ് എന്നിവർ സംസാരിച്ചു. കെ ഡി ജോഷി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളുടെ മക്കളിൽ 2025–-26 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു.









0 comments