ad
Deshabhimani

ഗാന്ധി സ്മാരക ഹൈസ്കൂളിൽ 
കരനെൽ കൃഷിക്ക് തുടക്കം

അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളിലെ കരനെൽ കൃഷിക്ക് വിത്തുവിതച്ച് സംസ്ഥാന കർഷക പുരസ്കാര ജേതാവ്  ടി എ ശിവരാമൻ  ഉദ്ഘാടനം ചെയുന്നു

അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളിലെ കരനെൽ കൃഷിക്ക് വിത്തുവിതച്ച് സംസ്ഥാന കർഷക പുരസ്കാര ജേതാവ് ടി എ ശിവരാമൻ  ഉദ്ഘാടനം ചെയുന്നു

വെബ് ഡെസ്ക്

Published on Sep 11, 2026, 12:39 AM | 1 min read

അഷ്ടമിച്ചിറ

കൃഷിയുടെ പ്രാധാന്യവും അതിന്റെ ബാലപാഠങ്ങളും വരുംതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളിൽ കരനെൽ കൃഷി പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ ഒരു സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. ഉമ വിത്താണ് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. നിലമൊരുക്കൽ, വിതയ്ക്കൽ, പരിപാലനം, കൊയ്ത്ത് തുടങ്ങിയ നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സംസ്ഥാന കർഷക പുരസ്കാര ജേതാവ് ടി എ ശിവരാമൻ വിത്തുവിതച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ജി അനിൽകുമാർ, പ്രധാനാധ്യാപിക യു എസ് ജയലക്ഷ്മി, കെ എസ് പ്രീത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home