അഗ്നിരക്ഷാസേനയ്ക്ക് ഇനി സ്വന്തം ബാന്‍ഡ് സംഘം

സംസ്ഥാന അഗ്നിരക്ഷാസേനയുടെ ബാന്‍ഡ്
സ്വന്തം ലേഖിക
Published on Dec 06, 2025, 12:15 AM | 1 min read
തൃശൂര്‍
വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസ് അക്കാദമിയില്‍ വെള്ളിയാഴ്ച നടന്ന 97 പരിശീലനാര്‍ഥികളുടെ പാസിങ് ഔട്ട് പരേഡില്‍ ബാന്‍ഡ് അവതരിപ്പിച്ചത് പതിവുപോലെ പൊലീസിന്റെ ബാന്‍ഡ് സംഘമായിരുന്നില്ല. സംസ്ഥാന അഗ്നിരക്ഷാസേനയുടെ സ്വന്തം ബാന്‍ഡ് സംഘമായിരുന്നു. അഗ്നിരക്ഷാസേനയുടെ രാജ്യത്തെ ആദ്യ ബാന്‍ഡ് സംഘമാണിത്. ഒരു വര്‍ഷത്തെ പരിശീലനത്തിനുശേഷമായിരുന്നു അരങ്ങേറ്റം. അഗ്നിരക്ഷാസേനയുടെ പാസിങ് ഔട്ട് പരേഡുകളില്‍ ഇതുവരെ ബാന്‍ഡ് അവതരിപ്പിച്ചിരുന്നത് പൊലീസ് ബാന്‍ഡ് സംഘമായിരുന്നു. അഗ്നിരക്ഷാസേനയ്ക്ക് സ്വന്തമായി ബാന്‍ഡ് സംഘം രൂപീകൃതമായതോടെ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകും. 21 പേരാണ് സംഘത്തിലുള്ളത്. ജില്ലാ ഫയര്‍ ഓഫീസര്‍ എ എസ് ജോഗിയുടെ നേതൃത്വത്തില്‍ വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസസ് അക്കാദമിയിലായിരുന്നു പരിശീലനം. റിട്ട. ബാന്‍ഡ് സബ് ഇന്‍സ്പെക്ടര്‍ കെ എസ് ഹരിദാസായിരുന്നു പരിശീലകന്‍. പി ബി പ്രേംകുമാര്‍, പി സി സുര്‍ജിത്ത്, ജോയ് ദാസ്, അനുരൂപ് ചിദംബരം, ഗിരീഷ് കൃഷ്ണന്‍, ആര്‍ അരുണ്‍, പി ആര്‍ രാജേഷ് കുമാര്‍, ജോളി ദാസ്, ടി വി സുരേഷ് കുമാര്‍, എ സി ഗോഡ്വിന്‍, എം വി അരുണ്‍, സി പ്രിയന്‍, സി കൃഷ്ണദാസ്, കെ അരുണ്‍, ടി ജിസ്മോന്‍, ജിഫ്സണ്‍ തോമസ്, എം ഷാദുരാജ്, അഖില്‍ ഷാഹിന്‍ ഷാ, ബി എം അഭിരാം ദാസ്, രാഹുല്‍ എസ് നായര്‍, സുനുശിവരാജ് എന്നിവരാണ് ബാന്‍ഡ് സംഘത്തിലുള്ളത്.










0 comments