ad
Deshabhimani

വിദ്യാഭ്യാസ പുരസ്കാര സമർപ്പണം

വിദ്യാഭ്യാസ പുരസ്കാര സമർപ്പണ സമ്മേളനം ഗീത ഗോപി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വിദ്യാഭ്യാസ പുരസ്കാര സമർപ്പണ സമ്മേളനം ഗീത ഗോപി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 31, 2026, 12:58 AM | 1 min read


തളിക്കുളം

ജില്ലാ ഈഴവ സഭ വിദ്യാഭ്യാസ പുരസ്കാര സമർപ്പണ സമ്മേളനം തളിക്കുളം ബ്ലൂമിങ്‌ ബഡ്സ് സ്‌കൂളിൽ ഗീത ഗോപി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ ഈഴവ സഭ പ്രസിഡന്റ്‌ ടി കെ ഷൺമുഖൻ അധ്യക്ഷനായി. എം എൻ ഗുണവർദ്ധനൻ വിദ്യാഭ്യസ അവാർഡ് സമർപ്പണവും എസ്എൻഡിപി നാട്ടിക യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി സമ്പത്തിക സഹായവും കൈമാറി. ഡോ. ഡി എൻ വിശ്വനാഥൻ പഠനോപകരണ വിതരണവും ടി കെ സതീഷ് മെമ്പർഷിപ് സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു. ജില്ലാ ഈഴവസഭ സെക്രട്ടറി എൻ കെ ലോഹിതാക്ഷൻ, അഡ്വ. സീസർ അറക്കൽ, സി ജി രവീന്ദ്രൻ, പി എ രമണൻ, എം കെ ധർമൻ, ടി ജി ധർമരത്‌നം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home