ആറളം വന്യജീവി സങ്കേതത്തിൽ കാട്ടാന ചരിഞ്ഞു

ഇരിട്ടി
ആറളം ചിത്രശലഭ സങ്കേതം പരിധിയിലെ ചീങ്കണ്ണിപ്പുഴയുടെ തുരുത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ഉദ്ദേശം പതിനഞ്ച് വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. ആറളം വൈൽഡ്‌ലൈഫ് വാർഡൻ വി രതീശൻ, അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ സാന്നിധ്യത്തിൽ അസി. ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ എസ് ശ്യാം, കുട്ടിമാവിൻകീഴിൽ വെറ്ററിനറി പോളി ക്ലിനിക്കിലെ ഡോ. സി അരുൺ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി സംസ്കരിച്ചു. രോഗബാധയാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ആന്തരിക അവയവസാമ്പിളുകൾ ലാബറട്ടറി പരിശോധനക്കയക്കും. ഫലം വന്നാലേ മരണകാരണം വ്യക്തമാവൂ.










0 comments